ഗുരുവായൂർ:മമ്മിയൂർ എൽ എഫ്.സി യു. പി. സ്‌കൂളിലെപ്രവേശനോത്സവം വർണ്ണാഭമായി ആഘോഷിച്ചു. ചടങ്ങ് ചാവക്കാട് മുനിസിപ്പൽ വാർഡ് കൗൺസിലർ കെ സി സുനിൽ ഉദ്ഘാടനം ചെയ്തു.പി.ടി.എ. പ്രസിഡണ്ട് റ്റി.എൽ ജോർജ്ജ് അധ്യക്ഷത വഹിച്ചു
നസ്‌റത്ത് കോൺവെന്റ് മദർ സുപ്പീരിയർ സി. മരിയ ജെയിൻ പഠനോപകരണ വിതരണം നടത്തി. എൽ. എഫ്. നേഴ്സറി സ്‌കൂൾ ഹെഡ്‌മിസ്ട്രസ്സ് സി.ലിയ ലിസ്ബത്ത്, സ്‌റ്റാഫ് സെക്രട്ടറി ഫിലോമിന സി.എ. എന്നിവർ ആശം-സകൾ അർപ്പിച്ചു. സ്‌കൂൾ ഹെഡ്‌മിസ്ട്രസ്സ് റവ. സി. സിമി മരിയ സ്വാഗതവും അധ്യാപക. പ്രതിനിധി സിനി. എം.എഫ് നന്ദിയും ആശംസിച്ചു. വിദ്യഭ്യാസ മന്ത്രിയുടെ സന്ദേശവും പ്രവേശന ഗാനവും പ്രദർശിപ്പിച്ചു. വിദ്യാർത്ഥികൾക്ക് മധുരപലഹാര വിതരണം നടത്തി. വിദ്യാർത്ഥികളുടെ കലാപരിപാടികൾ ചടങ്ങിന് മാറ്റു കൂട്ടി.ദേശീയ ഗാനത്തോടെ പരിപാടികൾ സമാപിച്ചു.
മമ്മിയൂർ എൽ എഫ്.സി യു. പി. സ്‌കൂളിൽ പ്രവേശനോത്സവം
