പുന്നയൂർക്കുളം:മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ ചാവക്കാട് ബ്ലോക്ക് തല പഠനോത്സവ ഉദ്ഘാടനവും സ്കൂളിന് പുതിയതായി ലഭിച്ച ഇ.ഇ.പി (എൻവയോൺമെന്റ് എഡ്യൂക്കേഷൻ പ്രോഗ്രാം) വിദ്യാർത്ഥികൾക്കുള്ള കാപ്പിങ് സെർമണിയും ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മന്ദലാംകുന്ന് മുഹമ്മദുണ്ണി നിർവഹിച്ചു.സംഘാടക സമിതി ചെയർമാനും വാർഡ് മെമ്പറുമായ അസീസ് മന്ദലാംകുന്ന് അധ്യക്ഷത വഹിച്ചു.പുന്നയൂർ ഗ്രാമ പഞ്ചായത്ത് നൽകിയിട്ടുള്ള വേസ്റ്റ് ഭിന്നുകളുടെ ഉദ്ഘാടനം വൈസ് പ്രസിഡന്റ് സുഹറ ബക്കർ നിർവഹിച്ചു.ചാവക്കാട് ബി.ആർ.സി ക്ലസ്റ്റർ റിസോഴ്സ് സെന്റർ കോഡിനേറ്റർ അലീന എസ് ചൂണ്ടൽ പദ്ധതി വിശദീകരണം നടത്തി.
അക്കാദമിക വർഷത്തിലെ വിദ്യാർത്ഥികളുടെ പഠന പഠനേതര പ്രവർത്തനങ്ങളുടെ പ്രദർശനമാണ് പഠനോത്സവം.സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ പി.കെ സൈനുദ്ദീൻ ഫലാഹി,മദർ പി.ടി.എ പ്രസിഡന്റ് സുൽഫിയത്ത് എന്നിവർ സംസാരിച്ചു. പ്രധാന അധ്യാപിക സുനിത മേപ്പുറത്ത് സ്വാഗതവും എസ്.ആർ.ജി കൺവീനർ എം.വി റെനീഷ നന്ദിയും പറഞ്ഞു
മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ ചാവക്കാട് ബ്ലോക്ക് തല പഠനോത്സവം
