തൃശൂർ മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് പാമ്പുകടിയേറ്റു

തൃശൂർ: മെഡിക്കൽ കോളേജിലെ പീഡിയാട്രിക് (കുട്ടികളുടെ) വിഭാഗം ഡോക്ടറായ ശ്രേയയ്ക്കാണ് പാമ്പുകടിയേറ്റത്.ഇന്ന് രാവിലെ 11 മണിയോടെയാണ്  സംഭവം..ആശുപത്രിയിലെ കാർ പാർക്കിംഗ് ഏരിയയിൽ കാർ പാർക്ക് ചെയ്ത് ഇറങ്ങുന്നതിനിടയിലാണ് ഇവർക്ക് പാമ്പുകടിയേറ്റത് എന്നാണ് സംശയിക്കുന്നത്.ഡോക്ടറുടെ കാലിന്റെ പിൻഭാഗത്താണ് കടിയേറ്റത്. മെഡിക്കൽ കോളേജ് വളപ്പിൽ വെച്ചുതന്നെ സംഭവിച്ചതിനാലാൽ ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ കഴിഞ്ഞു.സംഭവം നടന്നയുടൻ തന്നെ സഹപ്രവർത്തകരായ മറ്റ് ഡോക്ടർമാരും ജീവനക്കാരും ചേർന്ന് ശ്രേയയെ അടിയന്തിര ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലെ പ്രത്യേക ഒബ്സർവേഷൻ (നിരീക്ഷണം) വാർഡിലേക്ക് മാറ്റി.നിലവിൽ ഡോക്ടറുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *