ഗുരുവായൂർ: ദേവസ്വം ചുമർ ചിത്ര പഠനകേന്ദ്രത്തിൽ നിന്നും കേരള സർക്കാരിന്റെ 5 വർഷത്തെ നാഷണൽ ഡിപ്ലോമ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ചിറയിൻകീഴ് ഡോ.ജി.ഗംഗാധരൻ നായർ സ്മാരക എൻഡോമെന്റുകൾ കെ.ബി. അനന്തകൃഷ്ണൻ, സി.എസ്.അപർണ എന്നിവർക്ക് ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ സമ്മാനിച്ചു. 20,000 രൂപയുടെ ക്യാഷ് അവാർഡും പ്രശസ്തി പത്രവും മെമന്റോയും അടങ്ങുന്നതാണ് എന്റേമെന്റ്.ചുമർ ചിത്രകേന്ദ്രത്തിൽ നിന്നും 5 വർഷത്തെ പഠനം പൂർത്തിയാക്കി സർക്കാരിന്റെ നാഷണൽ ഡിപ്ലോമ പരീക്ഷയിൽ ഉന്നത വിജയം നേടുന്ന ഒരു വിദ്യാർത്ഥിക്കും വിദ്യാർത്ഥിനിക്കും നൽകുന്നതിനായി ചിറയിൻകീഴ് ഡോ. ജി.ഗംഗാധരൻ നായർ സ്മാരക സമിതി ആണ് ഈ എൻഡോമെന്റ് തുക ദേവസ്വത്തിൽ ഏൽപിച്ചത്. ദേവസ്വം ഭരണസമിതി അംഗം സി. മനോജ് അദ്ധ്യക്ഷത വഹിച്ചു. ചുമർ ചിത്ര പഠനകേന്ദ്രം പ്രിൻസിപ്പാൾ കെ.യു. കൃഷ്ണ കുമാർ സ്വാഗതവും സീനിയർ ഇൻസ്ട്രക്ടർ എം. നളിൻ ബാബു നന്ദിയും പറഞ്ഞു.
Related Posts
പാവറട്ടിയില്‍ മൂന്ന് സ്കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായെന്ന് പരാതി
- Ramesh Chembil
- August 19, 2024
- 0
തൃശ്ശൂര്‍:പാവറട്ടിയില്‍ മൂന്ന് സ്കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായെന്ന് പരാതി. സെന്റ് ജോസഫ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളായ മൂന്നുപേരെയാണ് കാണാതായത്. അഗ്നിവേഷ്, അഗ്നിദേവ്, രാഹുല്‍ കെ മുരളീധരന് എന്നിവരെയാണാ കാണാതായത്. രാവിലെ സ്കൂളിലേക്ക് പുറപ്പെട്ട വിദ്യാര്‍ത്ഥികള്‍ […]
അഷ്ടപദി ആചാര്യൻ ജനാർദ്ദനൻ നെടുങ്ങാടിക്ക് ഗുരുവായൂരിന്റെ സ്മരണാജ്ഞലി
- Ramesh Chembil
- August 23, 2025
- 0
ഗുരുവായൂർ:അഷ്ടപദി എന്ന ജയദേവ ഗീതത്തിനായി സ്വയം ജീവിതം സമർപ്പിച്ച ആചാര്യ മഹിമ ജനാർദ്ദനൻ നെടുങ്ങാടിയുടെ ആറാംചരമവാർഷിക ദിനത്തിൽ അനുസ്മരണ സമിതി ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഗുരുവായൂരിന്റെ സ്മരണാജ്ഞലി അർപ്പിച്ച് അനുസ്മരിച്ചു മമ്മിയൂർജനാർദ്ദനൻ നെടുങ്ങാടി സ്മാരക പഠന […]
മന്ത്രി വീണാ ജോർജ് രാജിവെക്കുക… തൃശൂരിൽ ശക്തമായ പ്രതിഷേധം; ജലപീരങ്കി ഏറ്റുവാങ്ങി അഡ്വ. നിവേദിത അടക്കമുളള പ്രവർത്തകർ
- Ramesh Chembil
- July 7, 2025
- 0
തൃശൂർ:ആരോഗ്യമന്ത്രി വീണാ ജോർജിൻ്റെ രാജി ആവിശ്യപ്പെട്ട്തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് ബിജെപി നോർത്ത് ജില്ലാ കമ്മറ്റി നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം.പൊലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു. നോർത്ത് ജില്ല കമ്മറ്റി പ്രസിഡൻ്റ് അഡ്വ.നിവേദിത സുബ്രഹ്മണ്യൻ […]
