പാവറട്ടിയില്‍ മൂന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായെന്ന് പരാതി

തൃശ്ശൂര്‍:പാവറട്ടിയില്‍ മൂന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായെന്ന് പരാതി. സെന്റ് ജോസഫ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളായ മൂന്നുപേരെയാണ് കാണാതായത്. അഗ്‌നിവേഷ്, അഗ്‌നിദേവ്, രാഹുല്‍ കെ മുരളീധരന്‍ എന്നിവരെയാണാ കാണാതായത്. രാവിലെ സ്‌കൂളിലേക്ക് പുറപ്പെട്ട വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ കയറിയില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. കുട്ടികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കുട്ടികളെ കണ്ടുകിട്ടുന്നവര്‍ 9745622922 എന്ന നമ്പറില്‍ ബന്ധപ്പെടണം എന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *