ഗുരുവായൂർ:സംസ്ഥാനസ്വാശ്രയ പെൻഷൻ ബോർഡിൽ നടപ്പിലാക്കേണ്ട പരിഷ്കരണ നടപടികൾ നിർദ്ദേശിക്കാനുള്ള കമ്മറ്റിയുടെ റിപ്പോർട്ട് അടിയന്തിരമായി സമർപിക്കണമെന്നും സഹകരണ ജീവനക്കാരുടെ പെൻഷൻ കാലോചിതമായി ഉയർത്തണമെന്നും ജീവിത സൂചികയുടെ അടിസ്ഥാനത്തിൽ ക്ഷേമാശ്വാസം വർദ്ധിചിക്കണമെന്നും ഗുരുവായൂരിൽ ചേർന്ന പെൻഷനേഴ്‌സ് വെൽഫെയർ കാൺസിൽ രൂപീകരണ യോഗം ആവപ്പെട്ടു. എം. മധുവിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗംഎ ഐ ടി യു സി സംസ്ഥാന സെക്രട്ടറി കെ. പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.ഭാരവാഹികളായി എം.മധു (പ്രസിഡൻ്റ് ), പ്രകാശ് ലക്ഷമണൻ, ആർ.പ്രദീപ് (വൈസ്.പ്രസിഡൻ്റ്മാർ), പി.എ സജീവൻ(സെക്രട്ടറി), എം.ജി.ജയൻ, ആർ.രമാദേവി(ജേ.സെക്രട്ടറിമാർ) വി.കെ ഡാർവി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു
പെൻഷനേഴ്‌സ് വെൽഫെയർ കാൺസിൽ രൂപീകരിച്ചു; എം.മധു (പ്രസിഡൻ്റ് ), പി.എ സജീവൻ (സെക്രട്ടറി)
