പുന്നയൂർ:അകലാട് ബദർ പള്ളി ബീച്ചിൽ വീട്ടുപറമ്പിലെ ഉണങ്ങിയ പുല്ലിന് തീ പിടിച്ചത് നാട്ടുകാരിൽ പരിഭ്രാന്തി പരത്തി. പടിഞ്ഞാപുറത്ത് ബാദുഷയുടെ തറവാട് വീടിന് സമീപമുള്ള പറമ്പിലാണ് തീ പിടുത്തം ഉണ്ടായത്.
ഇന്ന് കാലത്ത് 11 മണിയോടെയായിരുന്നു തീ പിടുത്തം. പറമ്പിന്റെ സമീപത്തുള്ള ഇലക്ട്രിക് ലൈനിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നറിയുന്നു. പറമ്പിലെ തെങ്ങ്, മുരിങ്ങ, സപ്പോട്ട, നെല്ലിക്ക എന്നീ മരങ്ങൾ തീ പിടുത്തത്തിൽ കത്തി നശിച്ചു. തീ ആളിപ്പടരുന്നത് കണ്ട നാട്ടുകാരുടെ നേതൃത്വത്തിൽ സമീപത്തുള്ള മോട്ടോർ പമ്പ് സെറ്റ് ഉപയോഗിച്ചും ബക്കറ്റിൽ വെള്ളം കോരിയൊഴിച്ചും തീ അണക്കാനുള്ള ശ്രമം നടത്തിയെങ്കിലും ഗുരുവായൂരിൽ നിന്ന് എത്തിയ അഗ്നി ശമന സേനാംഗങ്ങളുടെ നേതൃത്വത്തിലാണ് തീ പൂർണ്ണമായും അണക്കനായത്. ഗുരുവായൂർ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സന്തോഷ് കുമാർ, ഫയർ റെസ്ക്യൂ ഓഫീസർമാരായ അശ്വിൻ, സുമൻ, സിയാസ്, സഞ്ജയ് സനൽ എന്നിവരും വാർഡ് മെമ്പർ സലീം കുന്നംബത്ത്, നാട്ടുകാരായ പി എം ബാദുഷ, കാദർ, ശിഹാബ്, ഹുസൈൻ തുടങ്ങിയവരും തീ അണക്കുന്നതിന് നേതൃത്വം നൽകി.
അകലാട് ബദർ പള്ളി ബീച്ചിൽ വീട്ടുപറമ്പിലെ ഉണങ്ങിയ പുല്ലിന് തീ പിടിച്ചത് നാട്ടുകാരിൽ പരിഭ്രാന്തി പരത്തി
