മമ്മിയൂർ എൽ എഫ് സി യു പി സ്കൂളിൽ പരിസ്ഥിതി ദിനാചരണം

ഗുരുവായൂർ: മമ്മിയൂർ എൽഎഫ്സിയു പി സ്കൂളിൽ പരിസ്‌ഥിതി ദിനം സമുചിതമായി ആചരിച്ചു ഹെഡ്‌മിസ്ട്രസ്സ് സി. സിമി മരിയ സ്വാഗതം പറഞ്ഞു.. വിദ്യാർത്ഥി പ്രതിനിധി മുഹമ്മദ് സഫ്വാൻ പരിസ്‌ഥിതിദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. വാർഡ് കൗൺസിലർ കെ സി സുനിൽ  പരിസ്ഥിതി ദിന സന്ദേശം നൽകി. പരിസ്ഥിതി ദിന പ്രസംഗം, ഗാനം, റാലി, വൃക്ഷ തൈ നടീൽ ,പതിപ്പ് തയ്യാറാക്കൽ ,പ്ലക്കാർഡ് തയ്യാറാക്കൽ, ക്വിസ് തുടങ്ങിയ പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ സംഘടിപ്പിച്ചു. യോഗത്തിന് അധ്യാപിക ലിയ നന്ദി പറഞ്ഞു.സി.അലീന,സി.ലിജി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *