തൃശൂർ:സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയായി കെ വി അബ്ദുൾ ഖാദറിനെ (60) ജില്ലാ സമ്മേനം തെരഞ്ഞെടുത്തു. യുവജന രംഗത്ത്കൂടി പൊതുപ്രവർത്തന രംഗത്ത് സജീവമായ കെ വി അബ്ദുൾ ഖാദർ സിപിഎം ജില്ലാ സെക്രട്ടറിയറ്റംഗവും എൽഡിഎഫ് ജില്ലാ കൺവീനറുമാണ്.പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറിയും പ്രവാസി ക്ഷേമബോർഡ് ചെയർമാനുമാണ്.
2006 മുതൽ 2021 ഗുരുവായൂർ എംഎൽഎയായിരുന്നു.15 വർഷം കൊണ്ട് ഗുരുവായൂർ മണ്ഡലത്തിൻ്റെ ചരിത്ര വികസനക്കുതിപ്പിന് മികവുറ്റ നേതൃത്വം നൽകി 1991 മുതൽ സിപിഎം ചാവക്കാട് ഏരിയ കമ്മറ്റിയംഗമാണ്.
കെ വി അബ്ദുൾ ഖാദർ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി
