പുന്നയൂർക്കുളം:പാപ്പാളി ബീച്ചിൽ കാറ്റാടി മരം തലയിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.പാപ്പാളി പോന്നോത്ത് സലീമിൻ്റെ ഭാര്യ ഫാത്തിമ(47)യാണ് മരിച്ചത്.
ഇക്കഴിഞ്ഞ 26 നാണ് സംഭവം. കടലോരത്ത് കടലെടുക്കാറായി നിന്ന തെങ്ങിൽ നിന്നു തോട്ടി ഉപയോഗിച്ച് നാളികേരം പറിയ്ക്കാൻ ശ്രമിക്കുന്നതിനിടെ സമീപത്തെ കാറ്റാടി മരം കടപുഴകി ഇവരുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.
തലയിലും കഴുത്തിലും നട്ടെല്ലിലും സാരമായി പരിക്കേറ്റ ഇവര്‍ തൃശൂര്‍ ദയ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിൽ കഴിയവെയാണ് മരണം സംഭവിച്ചത്.
പാപ്പാളി ബീച്ചിൽ കാറ്റാടി മരം തലയിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
