ഗുരുവായൂർ: സാനിറ്ററി നാപ്കിനുകളുടെ സംസ്കരണത്തിനായി ഹരിത കേരളം മിഷൻ, ഗുരുവായൂർ നഗരസഭ പരിധിയിൽ വരുന്ന ബ്രഹ്മകുളം സെന്റ് തെരേസാസ് ഗേൾസ് ഹൈ സ്കൂളിന് നൽകിയ ഇൻസിനറേറ്ററിന്റെ ഉദ്ഘാടനം ഗുരുവായൂർ നഗരസഭ ചെയർപേഴ്സൺ സുനിത അരവിന്ദൻ നിർവ്വഹിച്ചു. വാർഡ് മെമ്പർ എം വി ബിജു അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു അജിത് കുമാർ, പി ടി എ പ്രസിഡണ്ട് എ വി ജെൻസൻ എന്നിവർ ആശംസകൾ നേർന്നു. ഹരിത കേരളം മിഷൻ ഗുരുവായൂർ നഗരസഭ കോഡിനേറ്റർ രാജി വിനോദ് പദ്ധതി വിശദീകരണം നടത്തി.ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ഡെയ്സ് മരിയ സ്വാഗതവും എം പി ടി എ പ്രസിഡണ്ട് അലിറ്റ് അജു നന്ദിയും പറഞ്ഞു.
ബ്രഹ്മകുളം സെന്റ് തെരേസാസ് ഗേൾസ് ഹൈസ്കൂളിൽ ഇൻസിനറേറ്റർ സ്ഥാപിച്ചു
