ഗുരുവായൂർ:സംസ്ഥാന സര്‍ക്കാരിന്‍റെ വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി ഗുരുവായൂര്‍ നഗരസഭയും, കുടുംബശ്രീ മിഷനും സംയുക്തമായി ഓണത്തിന് ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന പ്രാദേശിക തൊഴില്‍മേള പ്രതീക്ഷ 2025 ഓഗസ്റ്റ് 9 ശനിയാഴ്ച്ച ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും.
രാവിലെ 9 ന് ഗുരുവായൂര്‍ എം എല്‍ എ, എന്‍ കെ അക്ബര്‍ മേള ഉദ്ഘാടനം ചെയ്യും, മുഖ്യാതിഥികളായി ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ. വി കെ വിജയന്‍, പ്രാഫ എം വിജയന്‍, ഡിഎംസി ഡോക്ടര്‍ യു സലിന്‍,വിജ്ഞാന കേരളം പദ്ധതി കോഡിനേറ്റര്‍ അനൂപ് കിഷോര്‍,ജ്യോതിഷ്,വിജ്ഞാനകേരളം കോഡിനേറ്റര്‍മാര്‍, നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാര്‍, ജനപ്രതിനിധികള്‍, തുടങ്ങിയവര്‍ മേളയില്‍ സംബന്ധിക്കും, 2500 ഉദ്യോഗാര്‍ഥികള്‍ ഇതിനോടകം തന്നെ രജിസ്ട്രേഷന്‍ നടത്തിക്കഴിഞ്ഞു, 80 സ്ഥാപനങ്ങളുടെ, മേഖലയില്‍, 600 ഓളം ഒഴിവുകളിലേക്കാണ് ഇന്‍റര്‍വ്യൂ നടക്കുന്നത്. മേളയുടെ വിജയത്തിനായുള്ള എല്ലാ ഒരുക്കങ്ങളും ഇതിനോടകം തന്നെ പൂര്‍ത്തീകരിച്ചു കഴിഞ്ഞു, ഉദ്യോഗാര്‍ത്ഥികളുടെ സൗകര്യാര്‍ത്ഥം 6 രജിസ്ട്രേഷന്‍ കൗണ്ടറുകള്‍, ഭിന്നശേഷി സൗഹൃദ ഇന്‍റര്‍വ്യൂ കൗണ്ടര്‍, സ്പോട്ട് രജിസ്ട്രേഷന്‍ കൗണ്ടര്‍, ഹരിത പ്രോട്ടോകോള്‍, ഫസ്റ്റ് എയ്ഡ് ബൂത്ത്, തുടങ്ങി വിപുലമായ ഒരുക്കങ്ങള്‍ മേളയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്ന് ഗുരുവായൂര്‍നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് അറിയിച്ചു
ഗുരുവായൂര്‍ നഗരസഭ തൊഴില്‍ മേള ഓഗസ്റ്റ് 9ന് ശനിയാഴ്ച രാവിലെ 9 മുതൽ ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍
