തൃശ്ശൂര്‍ – കുറ്റിപ്പുറം റോഡിലെ അറ്റകുറ്റപണിയില്‍ വീഴ്ച;അസി.എക്സി. എഞ്ചിനീയർക്ക് സസ്പെന്‍ക്ഷൻ

തൃശ്ശൂര്‍: തൃശ്ശൂർ – കുറ്റിപ്പുറം റോഡിലെ അറ്റകുറ്റപണിയില്‍ വീഴ്ച വരുത്തിയ അസി. എക്സി. എഞ്ചിനീയർ എസ്.എം അഷറഫിനെ സസ്പെന്‍ഡ് ചെയ്തു.കുഴി അടക്കലിനായി 29 ലക്ഷം അനുവദിച്ച വേളയില്‍ എസ്റ്റിമേറ്റിനായി സാങ്കേതിക അനുമതി നല്‍കുന്നത് വൈകിയതിനാല്‍ മറ്റു നടിപടികളും വൈകിയിരുന്നു. അത് കൊണ്ട് തന്നെ പ്രവര്‍ത്തി പൂര്‍ത്തീകരണം സര്‍ക്കാര്‍ ഉദ്ദേശിച്ച രീതിയില്‍ ഇതുവരേയും നടന്നിട്ടില്ല.ആയത് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധിച്ചതിനെ തുടര്‍ന്നാണ് സാങ്കേതിക അനുമതി നല്‍കുന്നതില്‍ വീഴ്ച വരുത്തിയ കെ എസ് റ്റി പി  അസി. എക്സി.എഞ്ചിനീയറെ സര്‍വ്വീസില്‍ നിന്നും പൊതുമരാമത്ത് വകുപ്പ് സസ്പെന്‍ഡ് ചെയ്തത്

Leave a Reply

Your email address will not be published. Required fields are marked *