ഗുരുവായൂർ: പടിഞ്ഞാറെ നടയിൽ കസ്തൂർബ ബാലികസദനം റോഡിൽ 70 വയസ്സുള്ള വയോധികയേയും കുടുംബത്തേയും അകാരണമായി വീട്ടിൽ കയറി മർദ്ധിച്ച ഭരണപക്ഷ പാർട്ടിയുടെ യുവജന സംഘടന നേതാക്കളെ
അറസ്റ്റു ചെയ്യണമെന്ന് ഗുരുവായൂർ മണ്ഡലം കമ്മറ്റി ആവിശ്യപ്പെട്ടു. അക്രമത്തിന് പിന്നിൽ ഡി വൈ എഫ് ഐ ആണെന്നും ഇതിന് നേതൃത്വം കൊടുത്തത് ഭരണ പാർട്ടിയുടെ നേതാക്കളാണെന്നും യോഗം ആരോപിച്ചു. സ്ത്രീകളടക്കമുള്ളവരെ അക്രമിച്ചിട്ടും ഇതുവരെ പ്രതികളെ അറസ്റ്റു ചെയ്യാതെ പോലീസ് നിഷ്ക്രിയത്വം പാലിക്കുകയാണ്. ഭരണസ്വാധീനം ഉപയോഗിച്ച് ഈ കുടുംബത്തിനുനേരെ കള്ള കേസ് ചമക്കുവാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഗുരുവായൂർ ക്ഷേത്രനഗരിയിൽ ലഹരി മാഫിയകളുടെയും ക്രിമിനൽ സംഘങ്ങളുടെയും നേതൃത്വത്തിൽ അക്രമം പതിവായിരിക്കുകയാണ്. കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കാത്ത പക്ഷം പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പടെയുള്ള ജനകീയ പ്രക്ഷോഭ പരിപാടികൾക്ക് ബി.ജെ.പി നേതൃത്വം നൽകും.യോഗത്തിൽ മണ്ഡലം പ്രസിഡൻ്റ് അനിൽ മഞ്ചറമ്പത്ത്
അദ്ധ്യക്ഷത വഹിച്ചു
ഗുരുവായൂരിൽ വീടു കയറി സ്ത്രീകളടക്കമുള്ളവരെ അക്രമിച്ചവരെ അറസ്റ്റു ചെയ്യണം – ബി ജെ പി
