മറിമായം ടീം മിൻ്റെ പഞ്ചായത്ത് ജെട്ടി പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുന്നു…ഒരിടവേളക്ക് ശേഷം കുടുംബ പ്രേക്ഷകർ തിയ്യറ്ററുകളിലേക്ക്…

ഗുരുവായൂർ:മൂർച്ചയേറിയ സാമൂഹിക വിമർശനങ്ങൾ നർമത്തിന്‍റെ മേമ്പൊടിയോടെ അവതരിപ്പിച്ച് പ്രേക്ഷകപ്രീതി നേടിയ ടെലിവിഷൻ പരമ്പര ‘മറിമായം’ ടീം മിൻ്റെ എല്ലാ അഭിനേതാക്കളും ഒന്നിക്കുന്ന പുതിയ ചിത്രം ‘പഞ്ചായത്ത് ജെട്ടി’ പ്രദർശനത്തിനെത്തി. മറിമായം പരമ്പരയിലെ മുഖ്യസാരഥികളായ മണികണ്ഠൻ പട്ടാമ്പിയും സലിം ഹസ്സനും ചേർന്ന് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മറ്റ് നിരവധി കോമഡി താരങ്ങളും അണിനിരക്കുന്നുണ്ട്.
യാത്രാ സൗകര്യങ്ങൾ കുറഞ്ഞ ഒരു നാട്ടിൻപുറത്തിന്‍റെ ജീവിതത്തുടിപ്പുകളും പഞ്ചായത്ത് ഭരണ – പ്രതിപക്ഷ രാഷ്ട്രീയ പോരുകളുമാണ് നർമ്മത്തിൻ്റെ മേൻപൊടി ചേർത്ത് ഈ ചിത്രത്തിലൂടെ അവതരിപ്പിച്ചിട്ടുള്ളത്.പടം റിലീസ് ചെയ്ത ഗുരുവായൂർ അപ്പാസ് അടക്കമുള്ള കേരളത്തിലെ ഒട്ടുമിക്യ തിയറ്ററുകളിലുംകുടുംബ പ്രേക്ഷകരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
മണികണ്ഠൻ പട്ടാമ്പി,സലിം ഹസൻ,സലിം കുമാർ, നിയാസ് ബക്കർ,റിയാസ്, വിനോദ് കോവൂർ, രചന നാരായണൻകുട്ടി, സ് ഹോ ശ്രീകുമാർ, ഉണ്ണി രാജ, രാഘവൻ, മണി ഷൊർണൂർ, ഗീതി സംഗീത, ഒ.പി. ഉണ്ണികൃഷ്ണൻ,ഉണ്ണിനായർ എന്നിവരാണ് പ്രധാന താരങ്ങൾ.
സന്തോഷ് വർമ്മയുടെ വരികൾക്ക് രഞ്ജിൻ രാജ് ഈണം പകർന്നിരിക്കുന്നു. ഛായാഗ്രഹണം – ക്രിഷ് കൈമൾ,എഡിറ്റിംഗ് – ശ്യാം ശശിധരൻ, കലാസംവിധാനം -സാബു മോഹൻ, മേക്കപ്പ് – ഹസൻ വണ്ടൂർ, കോസ്റ്റ്യും – ഡിസൈൻ – അരുൺ മനോഹർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -രാജേഷ് അടൂർ, അസ്സോസ്സിയേറ്റ് ഡയറക്ടേർസ് -അശ്വിൻ മോഹൻ,അനിൽഅലക്സാണ്ടർ

Leave a Reply

Your email address will not be published. Required fields are marked *