ഗുരുവായൂർ നഗരസഭ കേരളോത്സവത്തിന് തുടക്കമായി

ഗുരുവായൂർ :നഗരസഭയുടെ ഈ വർഷത്തെ കേരളോത്സവം 2025, ന് ശ്രീകൃഷ്ണ ഹയർ സെക്കൻഡറിസ്കൂളിൽ ക്രിക്കറ്റ് മത്സരത്തോടെ തുടക്കം കുറിച്ചു,.ക്രീസിൽ മുണ്ട് മടക്കി കുത്തി ബാറ്റെന്തി നിന്ന നഗരസഭ ചെയർപേഴ്സൺ എം കൃഷ്ണദാസ് ഡെപ്യൂട്ടി ചെയർപേഴ്സൺ അനിഷമഷനോജ് എറിഞ്ഞ പന്ത് ബൗണ്ടറിയിലേക്ക് പായിച് ഉദ്ഘാടനം നിർവഹിച്ചു.സ്ഥിരം സമിതി അധ്യക്ഷന്മാരായ എ എം ഷഫീർ സായിനാഥൻ, കൗൺസിലർമാരായ , ഫൈസൽ പൊട്ടത്തയിൽ ബിബിത മോഹൻ, രഹിത പ്രസാദ്, കായിക അധ്യാപകൻ സഞ്ജയ് എ ആർ, റിജേഷ് ജെ എച്ച് ഐ, അബി ടി എസ്, ചിത്ര മോൾ, വിവേക് കെ, കണ്ണൻ യൂ,വിശ്വനാഥൻ പി എന്നിവർ സന്നിഹിതരായിരുന്നു,. ഒൿടോബർ 2 മുതൽ 25 വരെ,
കല- കായിക മാമാങ്കം നടക്കും, 45 ഇനങ്ങളിലായി 2000 മത്സരാർത്ഥികൾ വിവിധ വേദികളിൽ കലോത്സവത്തിൽ മാറ്റുരയ്ക്കും

Leave a Reply

Your email address will not be published. Required fields are marked *