ഉത്സവം ആറാം ദിവസം;ഗുരുവായൂരപ്പൻ സ്വർണ്ണക്കോലത്തിൽ എഴുന്നള്ളി

ഗുരുവായൂർ: ക്ഷേത്രോത്സവത്തിൻ്റെ ആറാം ദിനമായ ഇന്ന് ഗുരുവായുരപ്പൻ അതിവിശിഷ്ടമായ സ്വർണ്ണക്കോലത്തിൽ എഴുന്നള്ളി. കണ്ണനെ സ്വർണക്കോലത്തിൻ കണ്ടു തൊഴുത് ഭക്തർ ഭക്ത്യാനന്ദത്തിലായി.
തിങ്കളാഴ്ച ഉച്ചതിരിഞ്ഞുള്ള കാഴ്ചശീവേലിക്കായിരുന്നു ഉത്സവകാലത്തെ ആദ്യ സ്വർണ്ണക്കോലമെഴുന്നള്ളിപ്പ്. ഇന്ദ്രസെൻ സ്വർണ്ണക്കോലമേറ്റി. പഞ്ചാരിമേളം അകമ്പടിയായി. ഇനി ഉത്സവം കഴിയുന്നതുവരെ കാഴ്ചശീവേലിക്കും പള്ളിവേട്ട,ആറാട്ട് ദിനങ്ങളിൽ ഗ്രാമ പ്രദക്ഷിണത്തിനും സ്വർണ്ണക്കോലത്തിലാണ് ഗുരുവായൂരപ്പൻ്റെ പൊൻ തിടമ്പ് എഴുന്നള്ളിക്കുക.

Leave a Reply

Your email address will not be published. Required fields are marked *