വടക്കേക്കാട്:കനത്ത മഴയിൽ വീടിൻ്റെ ചുമർ ഇടിഞ്ഞുവീണു. വടക്കേക്കാട് പഞ്ചായത്ത് 13-ാംവാർഡ് കല്ലൂർ പള്ളിക്ക് തെക്ക് ഭാഗം താമസിക്കുന്ന കണ്ടംമ്പുള്ളി പരേതനായ മണിയുടെ ഭാര്യ പത്മിനി താമസിക്കുന്ന ഓട് വീടിൻ്റെ പിൻഭാഗത്തെ ചുമർ ആണ് ഇടിഞ്ഞുവീണത്.പത്മിനി ഒറ്റയ്ക്കാണ് വീട്ടിൽ താമസിക്കുന്നത്. ചുമർ പുറത്തേക്ക് വീണതിനാൽ അപകടം ഒഴിവായി
കനത്ത മഴയിൽ വീടിൻ്റെ ചുമർ ഇടിഞ്ഞുവീണു.
