ഗുരുവായൂർ:ദേവസ്വം മന്ത്രി കെ.മുരളീധരൻ ജൂൺ 15 ന് തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും.
ദേവസ്വം വകുപ്പ് മന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി ഗുരുവായൂരെത്തുന്ന മന്ത്രിയെ ദേവസ്വം ചെയർമാൻ ഏ.വി.ഗോപിനാഥ്, ഭരണ സമിതി അംഗങ്ങൾ ,ഉദ്യോഗസ്ഥർ, ഭക്തർ എന്നിവർ ചേർന്ന് സ്വീകരിക്കും.ക്ഷേത്ര ദർശന ശേഷം രാവിലെ പത്തരയോടെ ദേവസ്വം കാര്യാലയത്തിൽ എത്തിച്ചേരുന്ന മന്ത്രി ദേവസ്വം ചെയർമാൻ, ഭരണ സമിതി അംഗങ്ങൾ, വിവിധ വകുപ്പ് മേധാവികൾ എന്നിവരുടെ യോഗത്തിൽ പങ്കെടുക്കും .ക്ഷേത്രത്തിലെ അടിസ്ഥാന സൗകര്യവികസനത്തിനും ഭക്തജനങ്ങളുടെ ക്ഷേമത്തിനും നടപ്പാക്കേണ്ടുന്ന പദ്ധതികളെക്കുറിച്ച് യോഗം അവലോകനം ചെയ്യും. യോഗത്തിനു ശേഷം ദേവസ്വം മന്ത്രി കെ.മുരളീധരൻ മാധ്യമങ്ങളെ കാണും.
ദേവസ്വം മന്ത്രി കെ.മുരളീധരൻ തിങ്കളാഴ്ച ഗുരുവായൂരിൽ
