പുന്നയൂര്‍ക്കുളം:പനന്തറ അവണോട് ഭാര്യയെ ആക്രമിക്കുകയും ഭാര്യ പിതാവിനെ ചില്ലുകൊണ്ട് കുത്തി പരുക്കേല്‍പ്പിക്കുയും ചെയ്ത കേസില്‍ യുവാവിനെ വടക്കേകാട് പൊലീസ് അറസ്റ്റു ചെയ്തു. പത്തനംതിട്ട കലഞ്ഞൂര്‍ പുത്തന്‍വിട്ടില്‍ അല്‍ത്താഫിനെ (41) ആണ് വടക്കേകാട് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. വ്യാഴാഴ്ച രാത്രി 10.30 ഓടെ അല്‍ത്താഫിന്റെ ഭാര്യ ഷഫീലയെ (38) അവരുടെ വീട്ടില്‍വച്ച് അൽത്താഫ് ആക്രമിക്കുകയായിരുന്നു. കരിങ്കല്ല് ഉപയോഗിച്ച് വീടിന്റെ മുന്‍വാതില്‍ തല്ലി തകര്‍ക്കുകയും ജനല്‍ ചില്ല് അടിച്ചു പൊട്ടിക്കുകയും ചെയ്തു. ഇത് തടയാന്‍ ശ്രമിച്ചപ്പോഴാണ് ഷഫീലയുടെ പിതാവ് മുക്കണ്ടത്ത് ഹംസയെ ചില്ല് ഉപയോഗിച്ച് കുത്തിയത്. അല്‍ത്താഫ് ഷഫീലയെ ഉപദ്രവിക്കുന്നത് സ്റ്റേഷനില്‍ പരാതിപ്പെട്ട വിരോധത്തിലായിരുന്നു അക്രമമെന്ന് പൊലീസ് പറഞ്ഞു.
പനന്തറയിൽ ഭാര്യയെയും ഭാര്യ പിതാവിനെയും ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.
