പുന്നയൂര്‍ക്കുളം പരൂര്‍ കാരുണ്യം ചിരിറ്റബിള്‍ ട്രസ്റ്റും ആര്യ കെയര്‍ ആശുപത്രിയും സംയുക്തമായി ഞായറാഴ്ച സൗജന്യ നേത്ര പരിശോധ തിമിര ശസ്ത്രക്രിയ ക്യാംപ് നടത്തും

പുന്നയൂര്‍ക്കുളം: പരൂര്‍ കാരുണ്യം ചിരിറ്റബിള്‍ ട്രസ്റ്റും ആര്യ കെയര്‍ ആശുപത്രിയും സംയുക്തമായി ഞായറാഴ്ച രാവിലെ 10 മുതല്‍ 1 മണിവരെ കാരുണ്യം കോണ്‍ഫറന്‍സ് ഹാളില്‍ സൗജന്യ നേത്ര പരിശോധ തിമിര ശസ്ത്രക്രിയ ക്യാംപ് നടത്തും.ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ഷിബു ഉദ്ഘാടനം ചെയ്യും. കാരുണ്യം ചെയര്‍മാന്‍ കുഞ്ഞുമുഹമ്മദ് വീട്ടിപ്പറമ്പില്‍ അധ്യക്ഷനാകും. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ഹസന്‍, ജില്ലാ പഞ്ചായത്തംഗം ഷംസിയ അഷ്‌റഫ് എന്നിവര്‍ പങ്കെടുക്കും.തുടര്‍ന്ന് എല്ലാ മാസവും ആദ്യത്തെ ചൊവ്വാഴ്ച രാവിലെ 10 മണി മുതല്‍ 1 മണി വരെ സൗജന്യ നേത്രപരിശോധന നടക്കും. റജിസ്‌ട്രേഷന് 9048332733 എന്ന നമ്പറില്‍ ബന്ധപ്പെടണം.മാസത്തിലെ എല്ലാ രണ്ടാമത്തെ ചൊവ്വാഴ്ചകളില്‍ സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാംപും, മാസത്തിലെ മൂന്നാമത്തെ ചൊവ്വാഴ്ചകളില്‍ സൗജന്യ കിറ്റ് വിതരണവും കുടുംബ സംഗമവും നടക്കുന്നുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു. എല്ലാ തിങ്കളാഴ്ചയും സൗജന്യ അക്യുപങ്ചര്‍ പരിശോധനയും നടക്കുന്നുണ്ട്. കാരുണ്യം ചെയര്‍മാന്‍ കുഞ്ഞുമുഹമ്മദ് വീട്ടിപ്പറമ്പില്‍, പി.ഷംസുദ്ദീന്‍, ഷരീഫ് പാണ്ടോത്തയില്‍, പി.അബൂബക്കര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *