വൈലത്തൂരിൽ എസ് എസ് എൽ സി,പ്ലസ് ടു വിജയികളെ ആദരിച്ചു.

വടക്കേകാട്:ഗ്രാമപഞ്ചായത്തിലെ വൈലത്തൂർ 11 -ാം വാർഡിൽ എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയികളെ ആദരിച്ചു. വാർഡ് മെമ്പർ എസ്.കെ ഖാലിദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങ്
വടക്കേക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  എൻ എം കെ നബീൽ  ഉദ്ഘാടനം ചെയ്തു.വാർഡ് പ്രസിഡന്റ് കുഞ്ഞിമോൻ വാരിയത്ത്, പഞ്ചായത്ത് വികസന സ്റ്റാൻറിങ്ങ് കമ്മറ്റി ചെയർമാൻ ശ്രീധരൻ മാക്കാലിക്കൽ,അനീഷ് കൊഴക്കി, അജ്മൽ കുളങ്ങര എന്നിവർ കുട്ടികൾക്ക് ആദരവ് കൈമാറി.ജാസിൽ ചെട്ടിയാട്ടിൽ കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസ് എടുത്തു.രക്ഷിതാക്കളും വിദ്ധ്യാർത്ഥികളും പങ്കെടുത്ത പരിപാടിക്ക് എ.ടി മുഹമ്മദ്, അബ്ദുള്ളക്കുട്ടി മങ്കേടത്ത്,ചന്ദ്രൻ പാരത്തി, ജമാൽ പനങ്ങാവിൽ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *