ആറ്റുപുറം പള്ളിയിൽ ഇടവക ദിനാഘോഷം നടത്തി

പുന്നയൂർകുളം:ആറ്റുപുറം സെന്റ് ആന്റണിസ് പള്ളിയിൽ തിരുന്നാളാഘോഷ ത്തിനോടനുബന്ധിച്ച് നടത്തിയ പൊതുസമ്മേളനവും ദീപാലങ്കാര സ്വിച്ച് ഓൺ കർമ്മവും അതിരൂപത വികാരി ജനറാൾ മോൺ.ജോസ് കോനിക്കര നിർവ്വഹിച്ചു,വികാരി ഫാ.റിജോ വിതയത്തിൽ അധ്യക്ഷതവഹിച്ചു,ഇടവക സെക്രട്ടറി കെ. ജെ ജിജോ വാർഷികറിപ്പോർട്ട് അവതരിപ്പിച്ചു. ഡീക്കൻ പ്രിൻസ് കിളിയം പ്രായിൽ,
ജനറൽ കൺ വീനർ പി. ജെ.റാഫേൽ, ട്രസ്റ്റി സി. വി.ജേകബ്,കേന്ദ്ര സമിതി കൺവീനർ പി. ഐ ആന്റോഎന്നിവർ ആശംസ പ്രസംഗംനടത്തി.പ്രോഗ്രാം കൺവീനർ എം. ജെ.ജോഷി സ്വാഗതവും ജോ.കൺവീനർ പി.ടി ആന്റണി നന്ദിയും പറഞ്ഞു.
കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തിൽ കലാപരിപാടികളും അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *