തൊഴിയൂർ:സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് മദ്റസകളിലെ പാഠപുസ്തക പരിഷ്കരണത്തിന്റെ ഭാഗമായി തൊഴിയൂർ റെയ്ഞ്ച് ജംഇയത്തുൽ മുഅല്ലിമീൻ ശിൽപശാല സംഘടിപ്പിച്ചു. വൈലത്തൂർ മദ്റസയിൽ നടന്ന ശിൽപശാലയിൽ റെയ്ഞ്ച് പ്രസിഡന്റ് സുലൈമാൻ ഫൈസി അധ്യക്ഷത വഹിച്ചു. സമസ്ത മുഫത്തിഷ് ബാദുഷ അൻവരി ഉദ്ഘാടനം ചെയ്തു.സമസ്ത മുദരിബ് മുഹമ്മദ് സുറൂർ ഫൈസി ക്ലാസിന് നേതൃത്വം നല്കി.18 മദ്റസയിലെ ഉസ്താദ്മാർ യോഗത്തിൽ പങ്കെടുത്തു.
വൈലത്തൂർ മഹല്ല് പ്രസിഡന്റ് ഉമർ ചേപ്പുള്ളി. മദ്റസ സെക്രട്ടറി അബ്ദുൽ ജലീൽ വെട്ടിശ്ശേരി ആശംസകൾ അറിയിച്ചു.റെയ്ഞ്ച് സെക്രട്ടറി സുഹൈൽ ഫൈസി സ്വാഗതവും ജോ.സെക്രട്ടറി മുഹമ്മദ് ഫൈസൽ അൻസ്വരി നന്ദിയും പറഞ്ഞു
അബ് വാബ് ശിൽപശാല സംഘടിപ്പിച്ചു
