ഗുരുവായൂർ: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗുരുവായൂർ ക്ഷേത്രം കൃഷ്‌ണനാട്ടം വേഷം കലാകാരൻ മരണത്തിന് കീഴടങ്ങി . ഗുരുവായൂർ പുത്തമ്പല്ലി പിഷാര ത്ത് വിജേഷിന്റെ്റെ മകൻ വി.വി. ആദർശ് (21)ആണ് മരിച്ചത് 14ന് നെല്ലി യാമ്പതിയിൽ നിന്ന് മടങ്ങുമ്പോൾ കുതി രാന് സമീപം വെച്ച് ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.ബൈക്കിന്റെ പിറകിൽ ഇരുന്നിരുന്ന കൃഷ്ണനാട്ടം കലാകാരനായ കൃഷ്‌ണപ്രകാശിനും പരിക്കേറ്റിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ ആദർശ് ത്യശൂർ അശ്വിനി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്.അമ്മ: പി.എസ്.ജിഷ. സഹോദരി അമൃത (ബ്രഹ്‌മകുളം സെൻ്റ് തെരേസാസ് സ്കൂൾ 10-ാം ക്ലാസ് വിദ്യാർഥിനി)
ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗുരുവായൂർക്ഷേത്രം കൃഷ്‌ണനാട്ടംകലാകാരൻ മരണത്തിന് കീഴടങ്ങി
