ടുഗെതർ ഫോർ തൃശൂർ പദ്ധതി ഉദ്ഘാടനം

വടക്കേകാട് : ദാരിദ്ര്യ നിർമ്മാർജ്ജനത്തിന്റെ ഭാഗമായി ജില്ലയിലുടനീളം നടപ്പിലാക്കപ്പെട്ടുകൊണ്ടിരിക്കുന്ന ടുഗെതർ ഫോർ തൃശൂർ പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം വടക്കേക്കാട് തെക്കേ പുന്നയൂർ മഅദിൻ നോളേജ് ഗാർഡനിൽ നടന്നു. ജില്ലാ കളക്ടർ കൃഷ്ണ തേജ ഐ എ എസ് പദ്ധതി ഉദ്ഘാടനം ചെയ്തു. 25 കുടുംബങ്ങൾക്കുള്ള ഭക്ഷ്യകിറ്റ് വിതരണോദ്ഘാടനം പുന്നയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേന്ദ്രന് കളക്ടർ കൈമാറി. പരിപാടിയിൽ അബ്ദുസ്സമദ് മദനി പ്രാർത്ഥന നിർവ്വഹിച്ചു.
ശംസുദ്ധീൻ ഹാജി അധ്യക്ഷനായി.
സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖർ സംബന്ധിച്ചു. മാനേജർ ഇസ്ഹാഖ് സഖാഫി എരുമപ്പെട്ടി സ്വാഗതവും പ്രിൻസിപൽ കുഞ്ഞു മുഹമ്മദ്‌ സഖാഫി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *