വികസന ക്ഷേമത്തിന് ഊന്നൽ നല്കി വടക്കേക്കാട് പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു

വടക്കേക്കാട് :വികസന ക്ഷേമ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ടുകൊണ്ട് വടക്കേക്കാട് ഗ്രാമപഞ്ചായത്തിൻ്റെ 2026-27 സാമ്പത്തിക വർഷത്തേക്കുള്ള വാർഷിക ബഡ്ജറ്റ് പ്രസിഡൻ്റ് ജിൽസി ബാബുവിൻ്റെ അധ്യക്ഷതയിൽ വൈസ് പ്രസിഡൻ്റും ധനകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സനുമായ ടി.കെ നബീൽ അവതരിപ്പിച്ചു. 36.68 കോടി രൂപ വരവും 33.64 കോടി രൂപ ചിലവും 266 കോടി നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന മിച്ച ബജറ്റാണ് ടി.കെ നബീൽ അവതരിപ്പിച്ചത്. ഗ്രാമപഞ്ചായത്തിന്റെ പ്രാദേശിക സാമ്പത്തിക വികസനത്തിന് ഉതകുമാറ് പച്ചക്കറി സ്വയംപര്യാപ്ത ഗ്രാമം, ജൈവഗ്രാമം പദ്ധതിയിലൂടെ സമഗ്രമായ സാമ്പത്തിക ഉന്നമനം സാധ്യമാകുമാറ് വിവിധ മേഖലകളിലായി പദ്ധതികൾ തയ്യാറാക്കിയിട്ടുളളതും “വൃത്തിയുളള വടക്കേക്കാട്” എന്ന ആശയത്തെ മുൻനിർത്തിയുളള പദ്ധതികളും ആയുഷ് പദ്ധതിയിലുൾപ്പെടുത്തി കെട്ടിട നിർമ്മാണം, ആരോഗ്യ ഉപകേന്ദ്രങ്ങളുടെ കെട്ടിട നിർമ്മാണം ടൂറിസം വികസന പദ്ധതികളും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.കൃഷി, അടിസ്ഥാന റോഡ് വികസനം, മാലിന്യ നിർമ്മാജനം,പാർപ്പിടം, ദാരിദ്ര്യ ലഘൂകരണം , കുടിവെള്ളം,വയോജന ക്ഷേമം, ഭിന്നശേഷി ക്ഷേമം, സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം എന്നിവക്കും ആവശ്യമായ തുക വകയിരുത്തിയിട്ടുണ്ട്.റോഡ് നിർമ്മാണം,മെയിൻ്റനൻസ് എന്നിവക്കായി 4.5 കോടി രൂപയും,പാർപ്പിട മേഖലക്ക് 4 കോടിയും കൃഷിയും അനുബന്ധമേഖലകൾക്ക് രണ്ട് കോടി അമ്പത് ലക്ഷം രൂപയും വയോജനങ്ങൾ,ഭിന്നശേഷി വിഭാഗം,കുട്ടികൾ എന്നിവരുടെ ക്ഷേമത്തിനായി 70 ലക്ഷം രൂപയും മാലിന്യ സംസ്ക്കരണത്തിന് 40 ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
യോഗത്തിൽ പ്രസിഡൻ്റ് ജിൽസി ബാബു ആമുഖ പ്രസംഗം നടത്തി.  ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയ്ർമാൻ അജിത്ത് കുമാർ, വികസന സ്റ്റാൻറിംഗ് കമ്മിറ്റി ചെയ്ർമാൻ നിഷ ബിനോജ്, ആരോഗ്യം വിദ്യാഭ്യാസം സ്റ്റാൻറിംഗ് കമ്മിറ്റി ചെയ്ർമാൻ സീജ മൊയ്തുണ്ണി, പ്രതിപക്ഷ അംഗങ്ങളായ ജിതേഷ്, അശോകൻ എടക്കാട്ട്, ഷനിൽ,രുഗ്മ്യ സുധീർ, പഞ്ചായത്ത് സെക്രട്ടറി കെ.ആർ സന്തോഷ്, അസി.സെക്രട്ടറി കെ.എസ് ഫ്രെഡി മറ്റ് അംഗങ്ങളും ഉദ്യോഗസ്ഥരും പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *