ചാവക്കാട് നഗരസഭയിൽ കന്നുകാലികൾക്കുള്ള ധാതുലവണ മിശ്രിത വിതരണം ചെയ്തു

ചാവക്കാട് :നഗരസഭയുടെ 2025-26 സാമ്പത്തിക വർഷത്തെ ജനകീയ ആസൂത്രണ പദ്ധതിയുടെ ഭാഗമായി കന്നുകാലികൾക്കുള്ള ധാതുലവണ മിശ്രിത വിതരണം നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു.
നഗരസഭ വൈസ് ചെയർമാൻ കെ.കെ. മുബാറക് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നഗരസഭ വെറ്ററിനറി ഡോക്ടർ  ഷർമിള. ജി സ്വാഗതം ആശംസിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. മുഹമ്മദ് അൻവർ എ.വി, മുൻ ചെയർമാനും നഗരസഭ കൗൺസിലറുമായ  എം.ആർ. രാധാകൃഷ്ണൻ എന്നിവരും ആശംസകൾ പറഞ്ഞ് സംസാരിച്ചു . കൗൺസിലർ  ശ്രീജി സുഭാഷ് നന്ദി പറഞ്ഞു.2 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
നഗരസഭയിലെ കർഷകരെയും മൃഗസംരക്ഷണ മേഖലയെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്

Leave a Reply

Your email address will not be published. Required fields are marked *