ഗുരുവായൂർ :മണ്ഡലം
കോൺഗ്രസ്സ് പതിനാലാം വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന മഹാത്മാ ഗാന്ധി കുടുംബ സംഗമം യു ഡി എഫ് ജില്ലാ ചെയർമാൻ ടി വി ചന്ദ്ര മോഹൻ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡണ്ട് ജയരാജ് മേനോൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വച്ച് മുതിർന്ന പ്രവർത്തകരായ പി പി വർഗ്ഗീസ്, സി കെ ഗോപാലൻ, പുതുവീട്ടിൽ അലി, ഒലക്കേങ്കിൽ മാത്യൂസ് എന്നിവരെയും വ്യത്യസ്ത മേഖലകളിൽ നേട്ടം കൈവരിച്ച ഗുരുവായൂർ ദേവസ്വം കൃഷ്ണനാട്ടം ചുട്ടി വിഭാഗം ആശാൻ ഇ. രാജു, ഉണ്ണികൃഷ്ണൻ ആചാരി, സീന , ജയരാജ് മേനോൻ, ആശാ വർക്കർ ധന്യ, തങ്കമണി, മൃദുല (ഹരിത കർമ്മസേന അംഗം) ചക്കണ്ട സീത , ചെസ്സ് ചാമ്പ്യൻ നൈസ്ന സജി എന്നിവരെയും ആദരിച്ചു. ഡിഗ്രി,എസ് എസ് എൽ സി ,സി ബി എസ് ഇ, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ പുരസ്ക്കാരം നൽകി അനുമോദിച്ചു ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത്, മണ്ഡലം പ്രസിഡണ്ട് ഓ കെ ആർ മണികണ്ഠൻ, നഗരസഭ പ്രതിപക്ഷ നേതാവ് കെ പി ഉദയൻ, മുൻ ബ്ലോക്ക് പ്രസിഡണ്ട് ആർ രവികുമാർ, ബാലൻ വാറനാട്ട് ,കെ.പി എ റഷീദ്, കെ.വി സത്താർ, സി എസ് സൂരജ്, അഡ്വ. ഷൈൻ മനയിൽ, വി എസ് നവനീത്, പ്രമീള ശിവശങ്കരൻ, കെ.കെ രൺജിത്ത്, എ.കെ ഷൈമൽ, രാജേഷ് എന്നിവർ പ്രസംഗിച്ചു
ഗുരുവായൂരിൽ മഹാത്മാ ഗാന്ധി കുടുംബ സംഗമം
