പ്രഥമ രാഷ്ട്രീയ നാടകം പാട്ട ബാക്കി; 88-ാംവാർഷികം ആഘോഷിച്ചു

പുന്നയൂർക്കുളം:കെ ദാമോദരൻ രചിച്ച പ്രഥമ രാഷ്ട്രീയ നാടകമായ പാട്ട ബാക്കി 88 വർഷങ്ങൾക്കു മുമ്പ്  പിറവികൊണ്ട അതേ മണ്ണിൽ പുനരാവതരണം നടത്തി.
സിപിഐ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പുനരാവതരണം നടത്തിയത്.
അഞ്ഞൂർ റോഡിലെ നമാസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന വാർഷികാഘോഷം,സെമിനാർ എന്നിവയുടെ ഉദ്ഘാടനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിർവഹിച്ചു.സിപിഎം ജില്ലാ സെക്രട്ടറി കെ.വി അബ്ദുൽ ഖാദർ മുഖ്യപ്രഭാഷണം നടത്തി.
സിപിഐ ജില്ലാ സെക്രട്ടറി കെ. കെ വത്സരാജ്,വടക്കേക്കാട് പഞ്ചായത്ത് പ്രസിഡണ്ട് എൻ എം കെ നബീൽ, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഹീം വീട്ടിപറമ്പിൽ,അജിത്ത് കൊളാടി, റ്റി.റ്റി ശിവദാസൻ,ഇ എം സതീശൻ,അഡ്വ. പി മുഹമ്മദ് ബഷീർ, പ്രേംരാജ് ചൂണ്ടലാത്ത്,
വി.എം മനോജ് തുടങ്ങിയവർ പങ്കെടുത്തു.കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ബീജാവാപം നൽകുന്നതിൽ മുഖ്യ പങ്കു വഹിച്ച നാടകമാണ് പാട്ട ബാക്കി.1937- ൽ കുരഞ്ഞിയൂർ കുട്ടാടൻ പാടത്ത്  നടന്ന പൊന്നാനി താലൂക്ക് കർഷക സമ്മേളനത്തിലാണ്  കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ജന്മിത്വം തുലയട്ടെ എന്ന ആഹ്വാനം ഉയർത്തിയ പാട്ട ബാക്കി നാടകം അവതരിപ്പിച്ചത്.വൈലത്തൂർ കടലായി മനയുടെ തട്ടിൻപുറത്തിരുന്ന് എണ്ണവിളക്കിന്റെ മങ്ങിയ വെളിച്ചത്തിൽ ഇരുന്നാണ് കെ. ദാമോദരൻ പാട്ട ബാക്കി നാടകം എഴുതിയത്. ഞമനേങ്ങാട് കൊടമന നാരായണൻ നായർ സ്മാരക വായനശാലയാണ് പാട്ട ബാക്കി നാടകം വീണ്ടും അരങ്ങിൽ എത്തിച്ചത്. പതിനെട്ടോളം പ്രാദേശിക കലാകാരന്മാർ അണിനിരന്ന നാടകം ബാബു വൈലത്തൂർ ആണ് സംവിധാനം ചെയ്തത്

Leave a Reply

Your email address will not be published. Required fields are marked *