ഉപ്പുങ്ങൽ പടവിൽ പമ്പ്സെറ്റിൻ്റെ കേബിൾ മോഷ്ടിച്ചു;വെള്ളം പമ്പിംഗ് നടത്താൻ കഴിയാതെ കർഷകർ

പുന്നയൂർക്കുളം:ഉപ്പുങ്ങൽ കോൾ പടവിൽ പമ്പ് സെറ്റിൻ്റെ കേബിൾ പട്ടാപകൽ മോഷ്ടിച്ചു.പുറം കോൾ ബണ്ടിൽ സ്ഥാപിച്ച മോട്ടോർ പുരയിലെ പമ്പുസെറ്റിൽ നിന്നാണ്  കേബിൾ മോഷ്ടിച്ചത്.സബ്മേഴ്സിബിള്‍ പമ്പ് സെറ്റിൽ വൈദ്യുതി എത്തിക്കുന്നതിനായി ഘടിപ്പിച്ച കേബിളാണ് മോഷണം പോയത്.ഏകദേശം 15 മീറ്ററോളം വരുന്ന കേബിൾ മുറിച്ചുമാറ്റിയാണ് മോഷ്ടിച്ചിട്ടുള്ളത്. ഇന്നലെ വൈകീട്ട്  അഞ്ചരയോടെയാണ് സംഭവം. പാടശേഖരത്തിലെ വെള്ളം പമ്പിംഗ് നടത്തുന്നതിടെ വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷമാണ് മോഷണം നടന്നിട്ടുള്ളത്. മോട്ടോർ പുരയുടെ സമീപം സ്ക്കൂട്ടറിൽ ഹെൽമറ്റ് ധരിച്ചെത്തിയ രണ്ടു പേരടങ്ങിയ സംഘം കറങ്ങി നടന്നിരുന്നതായി  പറയപ്പെടുന്നു.ഇവർ തെക്കേക്കെട്ടിലും ഫോട്ടോയെടുക്കാനെന്ന വ്യാജേന  എത്തിയിരുന്നതായി കർഷകർ പറയുന്നു.ഇരുപതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു.പാടശേഖര സമിതി ഭാരവാഹികൾ പോലീസിൽ പരാതി നൽകി

Leave a Reply

Your email address will not be published. Required fields are marked *