കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽനിന്ന് കാൽവഴുതി വീണ തൃക്കാക്കര എംഎൽഎ ഉമാ തോമസിന് ഗുരുതര പരുക്ക്

കൊച്ചി:കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽനിന്ന് കാൽവഴുതി വീണ തൃക്കാക്കര എംഎൽഎ ഉമാ തോമസിന് ശ്വാസകോശത്തിനും
തലയ്ക്കും നട്ടെല്ലിനും പരുക്കേറ്റതായി ഡോക്ടർമാർ. നിലവിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്. സ്കാനിങിൽ തലയ്ക്ക് പരുക്കുണ്ടെന്നു കണ്ടെത്തി. ശ്വാസകോശത്തിനും നട്ടെല്ലിനും പരുക്കുണ്ട്. ശ്വാസകോശത്തിൽ രക്തം കട്ടപിടിച്ചു.ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച മൃദംഗനാദം നൃത്തസന്ധ്യയ്ക്കിടയിലാണ് ഉമ വീണത്. വേദിക്കു മുന്നിലെ ബാരിക്കേഡിൽ സ്‌ഥാപിച്ചിരുന്ന റിബണിൽ പിടിച്ചപ്പോൾ താഴേക്ക് വീഴുകയായിരുന്നു. ഉമാ തോമസിനെ പരിശോധിക്കാനായി മെഡിക്കൽ ബോർഡ് രൂപീകരിച്ചു. കോട്ടയം, എറണാകുളം മെഡിക്കൽ കോളജിലെ ഡോക്ടർമാരും സംഘത്തിനൊപ്പം ചേരുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. നിലവിൽ അടിയന്തര ശസ്ത്രക്രിയ ആവശ്യമില്ലെന്ന് ഡോക്ട‌ർമാർ അറിയിച്ചു. ചികിത്സകളോട് എങ്ങനെ പ്രതികരിക്കുന്നു എന്നതിന് അനുസരിച്ചായിരിക്കും തുടർ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *