തൃശൂർ: നാളെ ഭാരത് ബന്ദ്.
കേരളത്തിൽ ഹർത്താലായി
ആചരിക്കുമെന്ന് ദളിത് സംഘടനകൾ വ്യക്തമാക്കി. പൊതുഗതാഗതത്തെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ബാധിക്കാതെയാകും കേരളത്തിലെ ബന്ദ് ആചരണം.റിസർവേഷൻ ബച്ചാവോ സംഘർഷ് സമിതിയാണ് ബന്ദ് ആഹ്വാനം ചെയ്തത്. എസ് സി- എസ്ടി വിഭാഗങ്ങള്‍ക്കിടയിലെ ഉപസംവരണത്തിന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാം എന്ന സുപ്രീം കോടതി വിധിയ്ക്കെതിരായാണ് ഓഗസ്റ്റ് 21 ബുധനാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കേരളത്തിലും നാളെ ഹർത്താൽ ആചരിക്കുമെന്ന് വിവിധ ആദിവാസി ദളിത് സംഘടനകൾ അറിയിച്ചിട്ടുണ്ട്.
നാളെ ഭാരത് ബന്ദ്; കേരളത്തിൽ ഹർത്താലെന്ന് ദളിത് സംഘടനകൾ
