കടപ്പുറം വട്ടേക്കാട് ഹെൽത്ത് & വെൽനെസ്സ് സെന്റർ നിർമാണോദ്ഘാടനം നാളെ

ചാവക്കാട്:കടപ്പുറം ഗ്രാമ പഞ്ചായത്തിലെ വട്ടേക്കാട് ഹെൽത്ത് & വെൽനെസ്സ് സെന്ററിന് കെട്ടിടം നിർമാണം നാളെ ആരംഭിക്കും.കേന്ദ്ര ധനകാര്യ ഗ്രാൻഡ്  55 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിട  നിർമ്മാണം.കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം, നാളെ രാവിലെ 09.30 ന് കടപ്പുറം ഗ്രാമ പഞ്ചായത്ത്  പ്രസിഡൻ്റ് സാലിഹ ഷൗക്കത്ത് നിർവഹിക്കും.
പഞ്ചായത്തിലെ  6,7,8,12  എന്നീ വാർഡുകൾ ഈ സെൻ്ററിൻ്റെ പ്രവർത്തന പരിധിയിൽ വരും.ബി കെ സി തങ്ങൾ റോഡിന് കിഴക്കുവശമാണ് കെട്ടിടം പണിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *