കുർക്കാസ്പടി മണ്ണാംകുളത്തിൽ 8 അടിയോളം വലിപ്പമുള്ള മലമ്പാമ്പ് വലയിൽ കുടുങ്ങി ചത്ത നിലയിൽ

ഗുരുവായൂർ: മുൻസിപ്പാലിറ്റിയിലെ ഒന്നാം വാർഡ് കുർക്കാസ് പടി മണ്ണാങ്കുളത്തിൽ വലയിൽ കുടുങ്ങി മലമ്പാമ്പ് ചത്ത നിലയിൽ. എട്ട് അടിയോളം വലിപ്പം വരും.ചത്ത് വീർത്ത നിലയിൽ കുളത്തിൽ പൊന്തി കിടക്കുകയാണ്.ജനവാസ മേഖലയിലാണ് പാമ്പ് ചത്തുകിടക്കുന്നത്. സമീപത്ത് പള്ളിയും ഉണ്ട്. ഒരു ദിവസത്തോളം പഴക്കമുണ്ട്. കാറ്റിൽ ദുർഗന്ധം പരക്കുന്നുണ്ട്. അധികൃതർ വേണ്ട നടപടിയെടുക്കണമെന്ന് പ്രദേശവാസികൾ ആവിശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *