വടക്കേക്കാട്: വടക്കേക്കാട് ശ്മശാനം പണി ഉടനെ പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാമോർച്ച വടക്കേക്കാട് പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്തിന് മുന്നിൽ പ്രതിഷേധാഗ്നി തെളിയിച്ചു. പ്രതിഷേധ സമരം ബിജെപി നോർത്ത് ജില്ലാ പ്രസിഡണ്ട് അഡ്വ.നിവേദിത സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. മഹിളാമോർച്ച ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് സിന്ധു ശശീന്ദ്ര ബാബു അധ്യക്ഷതവഹിച്ചു. ബിജെപി പഞ്ചായത്ത് പ്രസിഡൻ്റ് ദിലീപ് കിളിയംപറമ്പിൽ,
മഹിളാ മോർച്ച പഞ്ചായത്ത് പ്രസിഡന്റ് ശ്രീലക്ഷ്മി ഗോകുൽ,
സെക്രട്ടറി സിനിവിനോദ്,വൈസ് പ്രസിഡന്റ് അഞ്ജു അനിൽ, സിന്ധു ജയൻ, പ്രവീണ ജിനീഷ്,മിനിദാസൻ തുടങ്ങിയവർ പങ്കെടുത്തു
വടക്കേക്കാട് ശ്മശാനം; മഹിളാമോർച്ച പ്രതിഷേധാഗ്നി തെളിയിച്ചു
