കുന്നംകുളം സ്വദേശിയായ യുവാവിനെ തെലുങ്കാനയിൽ റെയിൽവേ ട്രാക്കിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കുന്നംകുളം : കുന്നംകുളം മങ്ങാട് സ്വദേശിയായ യുവാവിനെ തെലുങ്കാനയിൽ റെയിൽവേ ട്രാക്കിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
കുന്നംകുളം മങ്ങാട് അന്തരിച്ച കുറുബൂർ ശ്രീനിവാസൻ്റെ മകൻ  ശ്രീബിൻ (37)നെ  യാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ശ്രീബിൻ സന്യാസം സ്വീകരിച്ച് നേപ്പാൾ ആശ്രമത്തിൽ കഴിയുകയായിരുന്നു.
നേപ്പാളിൽ നിന്നും കേരളത്തിൽ വരുന്ന വഴിയിൽ തെലുകാനയിലെ കമ്മം സ്റ്റേഷനടുത്ത് റെയിൽവേ ട്രക്കിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
സ്വന്തം ജീവന് ഭീഷണിയുണ്ടെന്ന നിലയിൽ ട്രെയിനിൽ നിന്നും നാട്ടിലെ സുഹൃത്തിനെ വിളിച്ചിരുന്നു.ഫോൺ സംഭാഷണത്തിനു ശേഷം മണിക്കൂറുകൾക്കകമാണ് തെലുങ്കാനയിലെ കമ്മം സ്റ്റേഷന് അടുത്ത് റെയിൽവേ ട്രാക്കിൽ ശ്രീബിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മരണത്തിൽ ദൂരുഹത ഉണ്ടെന്ന് തോന്നിയ ബന്ധുക്കൽ തുടർ അന്വേഷണം ആവശ്യപ്പെട്ട് റെയിൽവേ വിഭാഗത്തിനും കുന്നംകുളം പോലീസിനും പരാതി നൽകി.
തെലുങ്കാനയിൽ നിന്നും നാട്ടിലെത്തിച്ച ശ്രിമ്പിൻ്റെ ഭൗതികശരീരം ചൊവ്വാഴ്ച
വൈകീട്ട് ശാന്തി തീരംത്ത് നടക്കും

Leave a Reply

Your email address will not be published. Required fields are marked *