ഗുരുവായൂർ:ഗുരുവായൂരപ്പൻ്റെ ഗജസമ്പത്ത് പരിപാലിച്ചുവരുന്ന ഗുരുവായൂർ ദേവസ്വത്തിൻ്റെ ആഭിമുഖ്യത്തിൽ പുന്നത്തുർ ആനത്താവളത്തിലെ ആനകളുടെ ആരോഗ്യ സംരക്ഷണത്തിനായുള്ള ഒരു മാസത്തെ സുഖചികിത്സ ആരംഭിച്ചു. ജൂലൈ 30 ന് സുഖ ചികിത്സ പര്യവസാനിക്കും. ആനത്താവളത്തിലെ 36 ആനകളുടെയും അഴകും ആകാരവും ആരോഗ്യവും മെച്ചപ്പെടുത്താൻ ആവിഷ്‌കരിച്ചിരിക്കുന്ന ഗജസുഖചികിത്സാപരിപാടിയുടെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ
പുന്നത്തൂർ ആനത്താവളത്തിൽ വെച്ച് നിർവ്വഹിച്ചു. ദേവസ്വം ചെയർമാൻ ഡോ: വി.കെ.വിജയൻ അദ്ധ്യക്ഷതവഹിച്ചു.
ദേവസ്വം ഭരണസമിതി അംഗം സി.മനോജ് സ്വാഗതം ആശംസിച്ച ചടങ്ങിൽ എൻ.കെ. അക്ബർ എം.എൽ.എ മുഖ്യാതിഥിയായി.
നഗരസഭ ചെയർമാൻ എം. കൃഷ്‌ണദാസ്, നഗരസഭ വാർഡ് കൗൺസിലർ ശൈലജ സുധൻ , ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, പി.സി. ദിനേശൻ നമ്പൂതിരിപ്പാട്,കെ.പി.വിശ്വനാഥൻ,
മനോജ് ബി നായർ,
ജീവധനം വിദഗ്‌ധ സമിതി അംഗങ്ങളായ
ഡോ. പി.ബി. ഗിരിദാസ്,
ഡോ. ടി.എസ്. രാജീവ്,
ഡോ. എം.എൻ. ദേവൻ നമ്പൂതിരി,ഡോ. കെ, വിവേക് എന്നിവരും സന്നിഹിതരായി.ചടങ്ങിന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി അരുൺകുമാർ നന്ദി രേഖപ്പെടുത്തി
വീഡിയോ കാണാം…
