പുന്നയൂർക്കുളം: പരൂർ കാരുണ്യം ചാരിറ്റബിൾ ട്രസ്റ്റ് കാരുണ്യം സ്നേഹ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി അർഹതപ്പെട്ട കുടുംബത്തിനു പുനർനിർമിച്ചു നൽകിയ വീടിന്റെ താക്കോൽ കൈമാറി.ആറ്റുപുറം ശ്മശാനം റോഡിൽ താമസിക്കുന്ന ഭർത്താവ് മരണപ്പെട്ട സത്രീയുടെയും അവരുടെ കുട്ടികളുടേയും അവസ്ഥ മനസ്സിലാക്കി കാരുണ്യം ചാരിറ്റബിൾ ട്രസ്റ്റ് അവരുടെ വീടിൻ്റ പണി ഏറ്റടുക്കുകയും ഉദാര മനസ്കരുടെ സഹായത്തോടെ പണി പൂർത്തിയാക്കി കൊടുക്കുകയുമായിരുന്നു. ട്രസ്റ്റ് ചെയർമാൻ കുഞ്ഞി മുഹമ്മദ് വീട്ടി പറമ്പിൽ താക്കോൽ കൈമാറി. കെ പി മുഹമ്മദാലി, കോട്ടയിൽ കുഞ്ഞിമോൻ, ഡോ.സൈദുട്ടി പങ്കെടുത്തു.കാരുണ്യം ജന.സെക്രട്ടറി ഷംസുദീൻ ആറ്റുപുറം, വൈസ് ചെയർമാൻ ശരീഫ് പാണ്ടോത്തയിൽ , അബൂബക്കർ പാറയിൽ, മനാഫ്, അഷറഫ്, വനിതാ വിംഗ് പ്രവർത്തകർ നേതൃത്വം നൽകി
കാരുണ്യം സ്നേഹഭവനം കൈമാറി
