നിലമ്പൂർ വിജയത്തിൻ്റെ ക്രെഡിറ്റ് രമേശനും സതീശനുമല്ല കൊടുക്കേണ്ടത് ജമാഅത്തെ ഇസ്ലാമിയുടെ അമീറിന് – പി.കെ. കൃഷ്ണദാസ്

ഗുരുവായൂർ:നിലമ്പൂരിലെ വിജയത്തിൻ്റെ ക്രെഡിറ്റ് രമേശനും സതീശനുമല്ല കൊടുക്കേണ്ടത് ജമാഅത്തെ ഇസ്ലാമിയുടെ അമീറിനാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് അഭിപ്രായപ്പെട്ടു.
നിലമ്പൂർ തിരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട്  കോൺഗ്രസ് നേതാക്കളായ വി.  ഡി സതീശനും രമേശ് ചെന്നിത്തലയുമാണ് വിജയത്തിന് പിന്നിലെന്ന് കോൺഗ്രസ് അവകാശപ്പെടുന്നുണ്ടെങ്കിലും യഥാർത്ഥത്തിൽ ജമാഅത്തെ ഇസ്ലാമിയുടെ സംസ്ഥാന നേതാവിന്റെ പിന്തുണയാണ് നിർണ്ണായക പങ്കുവഹിച്ചതെന്ന് കൃഷ്ണദാസ് പറഞ്ഞു. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനെ നേരിടാൻ പാർട്ടി പ്രവർത്തകർ പൂർണ്ണമായും സജ്ജരാണെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂരിൽ ബി ജെ പി തൃശൂർ നോർത്ത് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കൃഷ്ണദാസ്.യോഗത്തിൽ ജില്ലാ
പ്രസിഡൻ്റ് അഡ്വ നിവേദിത സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു.പ്രഭാരി അഡ്വ. ഗോപകുമാർ,ജില്ലാ ജന.സെക്രട്ടറിമാരായ
വിപിൻ കൂടിയേടത്തത്ത്, കെ.എസ് രാജേഷ്,മുതിർന്ന നേതാക്കളായ ദയാനന്ദൻമാംബുള്ളി,ഇ ചന്ദ്രൻ
ജില്ല,മണ്ഡലം,പഞ്ചായത്ത്‌ ഭാരവാഹികൾ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *