സ്‌കൂട്ടർ മറിഞ്ഞ് യുവതിയും  മൂന്നുവയസ്സുകാരനും മരിച്ചു.

മലപ്പുറം :മമ്പാട് ഇറക്കത്തിൽ വച്ച് ബ്രേക്ക് നഷ്ടമായ സ്‌കൂട്ടർ മറിഞ്ഞ് യുവതിയും ഭർതൃസഹോദരന്റെ മകനായ മൂന്നുവയസ്സുകാരനും മരിച്ചു. നടുവക്കാട് ചീരക്കുഴിയിൽ ഷിനോജിൻ്റെ ഭാര്യ ശ്രീലക്ഷ്മി, ഷിനോജിന്റെ സഹോദരൻ്റെ മകൻ ധ്യാൻ ദേവ് എന്നിവരാണ് മരിച്ചത്.തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് അപകടം. ഷിനോജും ഭാര്യ ശ്രീലക്ഷ്‌മിയും മകനും ഷിനോജിന്റെ സഹോദരൻ്റെ മകനും സ്കൂട്ടറിൽ വരുമ്പോൾ ഇറക്കത്തിൽവച്ച് വാഹനത്തിന്റെ ബ്രേക്ക് നഷ്ടവാവുകയും മറിയുകയുമായിരുന്നു.പരിക്കേറ്റ ഷിനോജും കുട്ടിയും ചികിത്സയിലാണ്. മരിച്ചവരുടെ മൃതദേഹങ്ങൾ നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ.പുള്ളിപ്പാടം പൂളക്കപ്പൊയിൽ ആമസോൺ വ്യൂ പോയിൻ്റ് സന്ദർശിച്ചു മടങ്ങുകയായിരുന്നു ഷിനോജും കുടുംബവം.

Leave a Reply

Your email address will not be published. Required fields are marked *