വടക്കേക്കാട്:കല്ലൂർ പത്മനാഭപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ റോബോട്ടിക് ആനയെ നടയിരുത്തി. പത്മനാഭപുരം പത്മനാഭൻ ഇനി ക്ഷേത്രത്തിന് സ്വന്തം.ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന പെറ്റ എന്ന സംഘടനയാണ് ആനയെ ക്ഷേത്രത്തിലേക്ക് നടയിരുത്തിയത്.ചടങ്ങ് മൗനയോഗി സ്വാമി ഹരിനാരായണൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം തന്ത്രി വടക്കേടം നാരായണൻ നമ്പൂതിരി,ഭരണ സമിതി പ്രസിഡൻ്റ് മുല്ലമംഗലം നാരായണൻ,സെക്രട്ടറി കെ.ടി ശിവരാമൻ നായർ,പെറ്റ ഇന്ത്യയുടെ ക്യാമ്പയ്നർ കുശ്ബു ഗുപ്ത, കോഡിനേറ്റർ ശ്രീകുട്ടിരാജെ,മീഡിയ,പ്രെജക്ട് കോഡിനേറ്റർ സംസ്കൃതിബൻസൂറോ തുടങ്ങിയവർ പങ്കെടുത്തു.
ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ രാഹുലാണ് ആനയെ ക്ഷേത്രത്തിലേക്ക് സ്പോൺസർ ചെയ്തത്.അഞ്ചലക്ഷം രൂപ ചെലവ് വരുന്ന കൊമ്പന് 11 അടി പെക്കവും 800 കിലേ ഭാരവുമുണ്ട്.ഫോർ ഇആർട്ട്സ് ചാലക്കുടി എന്ന സ്ഥാപനം മൂന്ന് മാസത്തോളം സമയമെടുത്താണ് ആനയെ നിർമ്മിച്ചിട്ടുള്ളത്… കൂടുതൽ വീഡിയോസ് കാണാം
പത്മനാഭപുരം പത്മനാഭൻ ഇനി വടക്കേക്കാടിന് സ്വന്തം;കല്ലൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ റോബോട്ടിക് ആനയെ നടയിരുത്തി
