വടക്കേക്കാട്:കോട്ടപ്പടി പിള്ളക്കാട് കുലുക്കല്ലൂർ നരസിംഹ മൂർത്തി ക്ഷേത്രത്തിൽ നടപ്പുര നിർമ്മാണ നിധി സമാഹരണ യജ്ഞം ഞായറാഴ്ച ആരംഭിക്കും.രാവിലെ 10ന് ക്ഷേത്രത്തിൽ വച്ച് മുൻ ശബരിമല,ഗുരുവായൂർ മേൽശാന്തി ഏഴിക്കോട് കൃഷ്ണദാസ് നമ്പൂതിരി ആദ്യ സംഭാവന ഏറ്റുവാങ്ങും.ചടങ്ങിൽ രാധാകൃഷ്ണ ഗ്രൂപ്പ് ചെയർമാൻ പി.എസ്.പ്രേമാനന്ദൻ അദ്ധ്യക്ഷത വഹിക്കും.
1500 ചതുരശ്ര അടി വിസ്തൃതിയില്‍ നിര്‍മിക്കുന്ന നടപ്പുരയ്ക്ക് 15 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 2 മാസത്തിനകം നിര്‍മാണം ആരംഭിക്കും. 9.30 ന് പോലിയത്ത് ക്ഷേത്രം പരിസരത്തു നിന്നു നാഗസ്വരം, പൂത്താലം എന്നിവയുടെ അകമ്പടിയോടെ നടക്കുന്ന ഘോഷയാത്രയില്‍ ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ കൃഷ്ണന്‍ നമ്പൂതിരി പൂര്‍ണ്ണകുംഭം നല്‍കി കൃഷ്ണദാസ് നമ്പൂതിരിയെ സ്വീകരിക്കും. ജീര്‍ണാവസ്ഥയിലുണ്ടായിരുന്ന ക്ഷേത്രം 1996 ലാണ് ക്ഷേത്രസംരക്ഷണ സമിതി ഏറ്റെടുത്തത്. 2008 ല്‍ പുനപ്രതിഷ്ഠ നടത്തി. നേരത്തെ 8 സെന്റ് ഭൂമിയാണ് ക്ഷേത്രത്തിനുണ്ടായിരുന്നത്. ഇപ്പോള്‍ തീര്‍ഥ കുളം ഉള്‍പ്പെടെ ഒന്നേകാല്‍ ഏക്കര്‍ സ്ഥലം ക്ഷേത്രത്തിനു സ്വന്തമായിട്ടുണ്ട്.ഹിന്ദു നവോത്ഥാന പ്രതിഷ്ഠ അഖിലേന്ത്യ അദ്ധ്യക്ഷന്‍
സ്വാമി ഭൂമാനന്ദ തീര്‍ത്ഥ മഹാരാജ്,നിയുക്ത മാളികപ്പുറം മേല്‍ശാന്തി മുരളി നമ്പൂതിരി, സോപാനം കലാകാരി ആശാ സുരേഷ് തുടങ്ങിയ പ്രമുഖർ ക്ഷേത്ര ദര്‍ശനം നടത്തിയുട്ടുണ്ടെന്ന് ഭാരവാഹികളായ രാജീവ് ചെരക്കാപ്പുള്ളി, വി.എസ്. രജനീഷ്, ബാബു നാരായണന്‍, കെ.എ. സദാനന്ദന്‍ എന്നിവര്‍ അറിയിച്ചു.

