വടക്കേക്കാട്: ഗ്രാമപഞ്ചായത്തിൽ വസ്തു നികുതി പുതുക്കി നിശ്ചയിക്കുന്നതിൻ്റെ ഭാഗമായി സർക്കാർ മാർഗനിർദേശങ്ങളോടെ
പഞ്ചായത്തിലെ കെട്ടിടങ്ങളുടെ വിവരങ്ങൾ ഫീൽഡ് പരിശോധന നടത്തി ഡാറ്റാ എൻട്രി ചെയ്യുന്നതിനായി താൽക്കാലികമായി ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു.
സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ, ഐടിഐ,
ഡ്രാഫ്റ്റസ്മാൻ സിവിൽ,ഐടിഐ സർവേയർ
എന്നിവയിൽ കുറയാത്ത യോഗ്യതയുള്ളവർ രേഖകളുടെ അസ്സലും പകർപ്പുമായി
പത്താം തീയതിക്കുള്ളിൽ ഓഫീസ് സമയത്ത് ഹാജരാകേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു
