കാത്തിരിപ്പിന് വിരാമം; വൈലത്തൂർ,ചക്കിത്തറ റോഡുകൾ പൊതുമരാമത്തിന് കൈമാറണമെന്ന്

പുന്നയൂർക്കുളം:വടക്കേക്കാട് ഗ്രാമപഞ്ചായത്തിലെ കച്ചേരിപ്പടി മല്ലാട് ആലാപാലം റോഡും നായരങ്ങാടി കൊച്ചന്നൂർ ചക്കിത്തറ റോഡും പൊതുമരാമത്ത് വകുപ്പിന് കൈമാറാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവിശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് പൊതു മരാമത്ത് വകുപ്പ് അസി.എഞ്ചിനീയർ കത്ത് നല്കി.ഇതോടൊപ്പം
ഈ റോഡുകൾ നിലവിൽ കരാറിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ അവയുടെ വിശദാംശങ്ങളും ഡി എൽ പി യിൽ ഉള്ള ഭാഗങ്ങളുടെ വിശദാംശങ്ങൾ,വാട്ടർ അതോറിറ്റി, പഞ്ചായത്ത് കുടിവെള്ള പദ്ധതിയുടെ വിശദാംശങ്ങൾ,
റോഡിലെ കാനയുടെ നീളം,കലുങ്കുകളുടെ എണ്ണം ,ചെയിനേജ് എന്നിവയുടെ വിശദ വിവരങ്ങളും നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.2009 മുതൽ ഈ റോഡുകൾ മരാമത്തിൻ്റെ അധീനതയിലുള്ളതാണെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ 15 വർഷത്തോളമായി പഞ്ചായത്താണ് ഈ റോഡുകളിൽ അറ്റകുറ്റപണികൾ നടത്തിവന്നിരുന്നത്. ഇത് എങ്ങനെ സാധ്യമാകുന്നു എന്നതും സംശയത്തിന് ഇടവരുത്തുന്നു.കാലങ്ങളായി ഈ രണ്ടു റേഡുകളും തകർന്ന് കിടക്കുകയാണ്.മഴ പെയ്താൽ ഈ റോഡിലൂടെ വാഹന ഗതാഗതം ദുസ്സഹമാണ്.
പലപ്പോഴും പഞ്ചായത്ത് വൻതുക ചെലവഴിച്ച് അറ്റകുറ്റപണികൾ നടത്താറുണ്ടെങ്കിലും കുറച്ച് കഴിഞ്ഞാൽ റോഡ് വീണ്ടും പൂർവ്വ സ്ഥിതിയിലാവുകയാണ് പതിവ്. ദീർഘനാളായുള്ള പ്രദേശവാസികളുടെ ആവിശ്യമാണ് പൊതുമരാമത്ത് വകുപ്പ് റോഡ് ഏറ്റെടുക്കുന്നതിലൂടെ സാധ്യമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *