ഗുരുവായൂർ ഉത്സവത്തിന് നാളെ കൊടിയേറും… ആനയോട്ടം നാളെ

ഗുരുവായൂർ: ഗുരുവായൂർ ക്ഷേ ത്രോത്സവത്തിന് ശനിയാഴ്‌ കൊടിയേറും. ക്ഷേത്രത്തിൽ രാ വിലെ നടക്കുന്ന ആനയില്ലാ ശീവേലിക്കും ഉച്ചകഴിഞ്ഞ് മു ന്നിന് നടക്കുന്ന ആനയോട്ട ത്തിനും ശേഷം രാത്രിയിലാണ് കൊടിയേറ്റം. സ്വർണ ധ്വജത്തിൽ സപ്തവർണ്ണക്കൊടി ഉയരുന്നതോടെ ഗുരുപവനപുരി ഉത്സവ ലഹരിയിലാകും. ക്ഷേ ത്രത്തിൽ ആനയില്ലാതിരുന്ന കാലത്തെ അനുസ്‌മരിക്കുന്ന തിന് വർഷത്തിൽ ഒരിക്കൽ മാ ത്രം നടക്കാറുള്ള ചടങ്ങുകളാണ് ആനയില്ലാ ശീവേലിയും ആനയോട്ടവും.രാവിലെ ശീവേലിക്ക് ശാന്തിയേറ്റ കീഴ്‌ശാന്തി നമ്പൂതിരി ഭഗവാൻ്റെ തിടമ്പ് മാറോട് ചേർത്ത് പിടിച്ച് കുത്തുവിളക്കിന്റെയും വാദ്യത്തിൻ്റെയും അകമ്പടിയിൽ നടന്ന് ശീവേലി പ്രദക്ഷിണം പൂർത്തിയാക്കിയാണ് ആനയില്ലാ ശീവേലി നടത്തുക. ഉച്ചകഴിഞ്ഞ് മൂന്നിനാണ് ആന യോട്ടം. ദേവസ്വത്തിന്റെ 10 ആനകൾ ആനയോട്ടത്തിൽ അണി നിരക്കും. മുന്നിൽ നിൽക്കുന്ന മൂന്ന് ആനകളാണ് ഓടുന്നത്. ആദ്യം ഓടിയെത്തി ക്ഷേത്ര മതിൽക്കെട്ടിനകത്തേക്ക് പ്രവേ ശിക്കുന്ന ആനയെ വിജയിയായി പ്രഖ്യാപിക്കും.സന്ധ്യയ്ക്ക് 6.30ന് കൊടിയേറ്റ ചടങ്ങുകൾ ആരംഭിക്കും.ക്ഷേത്രം ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ക്ഷേത്രം തന്ത്രിക്ക് കുറയും പവിത്രവും നൽകി ആചാര്യവരണം നടത്തും. തുടർന്ന് മുളയറയിൽ ധാന്യങ്ങൾ വിതച്ച് മുളയിടും.സപ്തവർണ കൊടിക്കൂറയിലേക്ക് ദേവ ചൈതന്യം സന്നിവേ ശിപ്പിച്ചതിനുശേഷം കുംഭത്തിലെ പൂയം നാളിൽ തന്ത്രി കൊടിയേറ്റം നടത്തും. ഉത്സവ ദിവസങ്ങളിൽ ക്ഷേത്രത്തിലെത്തുന്ന മുഴുവൻ ഭക്ത ജനങ്ങൾക്കും രാവിലെ ഭഗവത് പ്രസാദമായി കഞ്ഞിയും പുഴുക്കും നൽകും. ദിവസവും കാഴ്ച‌ ശീവേലിക്ക് പ്രഗത്ഭരുടെ മേളം അകമ്പടിയാകും.
രാത്രിയിൽ ശ്രീഭൂതബലിക്ക് ഗുരുവായൂരപ്പനെ വടക്കേനട യിൽ എഴുന്നെള്ളിച്ച് വയ്ക്കും. പഴുക്കാമണ്ഡപത്തിൽ എഴു ന്നെള്ളിയിരിക്കുന്ന ഗുരുവായൂ രപ്പന് മുന്നിൽ തായമ്പക അവ
തരിപ്പിക്കാൻ തുടക്കക്കാർ മു തൽ പ്രഗത്ഭർ വരെയെത്തും. ദി വസവും മൂന്ന് തായമ്പകയാ ണുണ്ടാവുക. മേൽപ്പത്തൂർ ഓ ഡിറ്റോറിയത്തിലും രണ്ട് താൽ ക്കാലിക സ്റ്റേജുകളിലുമായി വൈവിധ്യമുള്ള കലാപരിപാടി കൾ അരങ്ങേറും. കൊടിയേറ്റ ത്തിനുശേഷം കലാമണ്ഡലത്തി ൻ്റെ കഥകളിയോടെയാണ് ക ലാപരിപാടികൾ ആരംഭിക്കുക.
ഭക്ഷ്യസമൃദ്ധിയും ഭക്തിയും  കലാ മേളാസ്വാദനവുമായി ഇനിയുള്ള ദിനങ്ങളിൽ ഭക്തർക്ക് ഉത്സവ ലഹരിയിലാവാം. എട്ടിന് പള്ളിവേട്ടയും ഒമ്പതിന് ആറാട്ടിനുശേഷം കൊടിയിറക്ക ത്തോടെ ഉത്സവത്തിന് സമാപനമാവും.

Leave a Reply

Your email address will not be published. Required fields are marked *