ഗുരുവായൂർ സിറ്റി ന്യൂസ് വാർത്ത ഫലം കണ്ടു…കുന്നംകുളം –  ചാവക്കാട് റോഡിലെ തകർന്ന് ഭാഗം മരാമത്ത് വകുപ്പ് അടിയന്തിരമായി ശരിയാക്കി

കുന്നംകുളം: സംസ്ഥാന പാത വടക്കാഞ്ചേരി ചാവക്കാട്  റോഡിലെ കുന്നംകുളം ഗേൾസ് സ്കൂളിന് സമീപം തകര്‍ന്ന റോഡ് പൊതുമരാമത്ത് വകുപ്പ് അടിയന്തിരമായി ശരിയാക്കി.ഗുരുവായൂർ സിറ്റി ന്യൂസ്‌ നല്കിയ വാർത്തയുടെ അടിസ്ഥാനത്തിലാണ് മരാമത്ത് വകുപ്പിൻ്റെ അടിയന്തിര ഇടപെടൽ.വാർത്ത ശ്രദ്ധയിൽ പെട്ട പൊതു പ്രവർത്തകൻ ടി.എ അൻവർ അടക്കമുളളവർ നല്കിയ പരാതിയിലാണ് നടപടി.നവംബർ 28 മുതലായിരുന്നു ഈ റോഡിൽ  ബിഎം, ബി സി നിലവാരത്തിൽ നവീകരണ പ്രവൃത്തികൾ തുടങ്ങിയത്.ടാറിംങ്ങ് നടത്തി ഒരാഴ്ചക്കകം തന്നെ കുന്നംകുളം ചാവക്കാട് റോഡില്‍ ഗേള്‍സ് സ്കൂളിനും ആര്‍ത്താറ്റിനും ഇടയില്‍  റോഡ് തകര്‍ന്നു. 15 അടിയോളം ഭാഗം പിളരുകയും റോഡ് നിരപ്പിൽ നിന്ന് അര അടിയോളം താഴ്ന്ന അവസ്ഥയിലുമായിരുന്നു. നവകേരള സദസ്സിൻ്റെ ഭാഗമായി നവീകരണം തിരക്കിട്ട് നടത്തിയതാണ് റോഡ് തകരാൻ കാരണമെന്ന ആരോപണവും ഉയർന്നിരുന്നു. തകർന്ന ഭാഗം റീസ്റ്റോര്‍ ചെയ്ത് പുതിയ മിക്സര്‍ ഇട്ട് റോളിംഗ് നടത്തി ശരിയാക്കി.ബി സി ടാറിംഗ് ഇട്ട് ലെവല്‍ ചെയ്ത ശേഷം ഉടനെ അതിലൂടെ വന്ന ബസ്സ് തിരിച്ചതാണ് റോഡിന് തകരാര്‍ വരാന്‍ കാരണമെന്ന് കുന്നംകുളം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. ബിസി വര്‍ക്കിന് ശേഷം ഒരു ദിവസമെങ്കിലും അതിലൂടെ വാഹനങ്ങള്‍ കടത്തി വിടാതിരുന്നാല്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാവുകയില്ലെന്നും അവര്‍ സൂചിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *