തൃശൂർ: നിങ്ങളുടെ സ്വന്തം അക്ഷര മലരുകള്‍ ഓണ്‍ലൈന്‍ സാഹിത്യ കൂട്ടായ്മയുടെ നാലാം വാര്‍ഷികാഘോഷവും അംഗങ്ങളുടെ പുസ്തക പ്രകാശനവും ആദരിക്കൽ ചടങ്ങും ചെമ്പൂക്കാവ് ബാലഭവനിൽ നടന്നു. കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ സച്ചിദാനന്ദൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.കവിയും ഗാനരചയിതാവുമായ ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന് പുസ്തകം ഏറ്റുവാങ്ങി. അലി പുന്നയൂരിൻ്റെ പ്രഥമ കവിതാ സമാഹാരം പരിച്ഛേദം പ്രകാശനവും തുടർന്ന് അലിയെ ആദരിക്കലും കൂട്ടായ്മയിലെ മികച്ച എഴുത്തുകാർക്കുള്ള ആദരവ് കൈമാറലും നടന്നു.നോവലിസ്റ്റ് ഹനീഫ കൊച്ചനൂർ പുസ്തകം ഏറ്റുവാങ്ങി. അലി പുന്നയൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൂട്ടായ്മ അംഗങ്ങളായ അമിത്രജിത്ത് തൃശൂർ, രാജൻ മച്ചാട്, കമർബാനു വലിയകത്ത്, മെഹറുന്നിസ ബഷീർ, സി. കെ. ബി നായർ, അഷ്റഫലി തിരൂർക്കാടു് തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു.പ്രഗിലേഷ് ശോഭ സ്വാഗതവും എം.യു ഗിരിജ നന്ദിയും പറഞ്ഞു.
Related Posts
അഖിലേന്ത്യ കിസാൻ സഭ വടക്കേക്കാട് മേഖല കമ്മറ്റി പതാകദിനം ആചരിച്ചു
- Ramesh Chembil
- December 24, 2024
- 0
വടക്കേക്കാട്:അഖിലേന്ത്യ കിസാൻ സഭ സംസ്ഥാന സമ്മേളനം പറവൂരിൽ നടക്കുന്നതിൻ്റെ ഭാഗമായി വടക്കേക്കാട് പതാകദിനം ആചരിച്ചു. സി പി ഐ ലോക്കൽ കമ്മറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ മുതിർന്ന അംഗം എൻ.കെ മണി പതാക ഉയർത്തി. […]
എസ്.എൻ.ഡി.പി എളവള്ളി പഞ്ചയത്ത് മേഖല നേതൃത്വ യോഗം
- Ramesh Chembil
- August 3, 2025
- 0
എളവള്ളി :എസ്.എൻ.ഡി.പി. യോഗം ഗുരുവായൂർ യൂണിയൻഎളവള്ളി പഞ്ചയത്ത് മേഖല നേതൃത്വ യോഗം പറക്കാട് ശാഖ ഗുരുമന്ദിരത്തിൽ യൂണിയൻ പ്രസിഡണ്ട് പി.എസ്. പ്രേമാനന്ദൻ ഉൽഘാടനം ചെയ്തു.യൂണിയൻ സെക്രട്ടറി പി. എ. സജീവൻ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ […]
ഞമനേങ്ങാട് കരുവമ്പായി സെൻ്ററിൽ ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്
- Ramesh Chembil
- May 22, 2025
- 0
വടക്കേക്കാട് :ഞമനേങ്ങാട് നമ്പീശൻപടി റോഡിൽ ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്.സൈക്കിൾ യാത്രികരായ ഞമനേങ്ങാട് കരുവമ്പായി സ്വദേശി വലിയ വളപ്പിൽ പ്രദീപ് മകൻ ആദിഷ് (14), കരുവമ്പായി ചേമ്പിൽ ഷാജി മകൻ അനയ്കൃഷ്ണ(14),ബൈക്ക് യാത്രികനായ […]
