ഞമനേങ്ങാട് കരുവമ്പായി സെൻ്ററിൽ ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്

വടക്കേക്കാട് :ഞമനേങ്ങാട് നമ്പീശൻപടി റോഡിൽ  ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്.
സൈക്കിൾ യാത്രികരായ ഞമനേങ്ങാട് കരുവമ്പായി സ്വദേശി വലിയ വളപ്പിൽ പ്രദീപ് മകൻ ആദിഷ് (14), കരുവമ്പായി ചേമ്പിൽ ഷാജി മകൻ അനയ്കൃഷ്ണ(14),
ബൈക്ക് യാത്രികനായ തമ്പുരാൻപടി കൊഴുപ്പാമഠം വീട്ടിൽ അഭിനവ് (21) എന്നിവർക്കാണ് പരിക്ക് പറ്റിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 4.30 ഓടെ കരുവമ്പായി പോസ്‌റ്റോഫീസിനു സമീപം വെച്ചാണ് അപകടം. പ്രദേശത്തെ കിടപ്പിലായ മറ്റൊരു രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോവാനായി വന്ന കുന്നുകുളം വി. ഹെൽപ്പ് ആംബുലൻസ് പ്രവർത്തകർ പരുക്കേറ്റ് റോഡിൽ കിടന്നിരുന്ന മൂവ്വരേയും കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *