കുന്നംകുളം:വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ഗിഫ്റ്റഡ് ചിൽഡ്രൻ പദ്ധതിയുടെ 2025 -26 വർഷത്തെ ചാവക്കാട് വിദ്യാഭ്യാസ ജില്ലാതല ഉദ്ഘാടനം കുന്നംകുളം ഗവ.വി.എച്ച്.എസ്.എസ് ഫോർ ബോയ്സിൽ വെച്ച് നടന്നു.ചാവക്കാട് ജില്ല വിദ്യാഭ്യാസ ഓഫീസർ ടി.രാധയുടെ അധ്യക്ഷതയിൽ തൃശൂർ വിദ്യാഭ്യാസ ഉപ ഡയറക്ടർ പി.എം ബാല കൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വടക്കാഞ്ചരി, കുന്നംകുളം,ചാവക്കാട്,മുല്ലശ്ശേരി,വലപ്പാട് എന്നീ അഞ്ചു ഉപ ജില്ലകളിലെ യു.എസ്.എസ് സ്കോളർഷിപ്പിൽ ഉന്നത വിജയികളായവരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുടെ സമഗ്രവും സർഗ്ഗാത്മകവുമായ വികസനത്തിനുവേണ്ടിയുളള പ്രവർത്തനങ്ങളാണ് ലക്ഷ്യമാക്കിയിട്ടുള്ളത്. പ്രോഗ്രാം കോർഡിനേറ്റർ എം.വി പ്രഷോബ് സ്വാഗതം ചെയ്ത ചടങ്ങിൽ എ. ഇ.ഒ മാരായ ഷീബ ചാക്കോ, എ. മൊയ്തീൻ, പ്രധാനധ്യാപികമാരായ
പി.ടി ലില്ലി, കെ.കൗസിയ,എൻ. കെ.സുധ എന്നിവർ ആശംസകൾ അറിയിച്ചു.അധ്യാപകരായ വി.ജെ വിനോയ്,പി.ബി ഉണ്ണികൃഷ്ണൻ,എ.എസ് ദീപ്തി, പി.വി സവിത,എം.കെ ദിവ്യ,യു. പി ബീനമോൾ എന്നിവർ നേതൃത്വം നൽകി.ഡോ.എ.എസ് സ്മിജിഷ പേ വിഷബാധ എന്ന വിഷയത്തിൽ ക്ലാസ് നടത്തി.എം.കെ സൈമൺ ചടങ്ങിന് നന്ദി പറഞ്ഞു.
ഗിഫ്റ്റഡ് ചിൽഡ്രൻ ചാവക്കാട് വിദ്യാഭ്യാസ ജില്ലാതല ഉദ്ഘാടനം
